14 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വീണ്ടും പിടിയില്‍

കേരളത്തില്‍ സ്ത്രീപീഡനങ്ങള്‍ക്ക് ഒരു കുറവും ഇല്ലാത്ത സ്ഥിതിയാണ്. നാള്‍ക്കുനാള്‍ പീഡനങ്ങള്‍ ഏറെ വരുന്നു. പീഡന കേസില്‍ പിടിയിലായവര്‍ തന്നെ വീണ്ടും അത്തരം പരിപാടികളുമായി രംഗത്ത് വരുന്ന വാര്‍ത്തകള്‍ നമുക്ക് മുന്നില്‍ ഒരുപാടുണ്ട്. അത്തരം ഒരാളാണ് തൃശൂരില്‍ ഇപ്പോള്‍ അറസ്റ്റിലായ സജീവന്‍ എന്ന ഓന്ത് സജീവന്‍. 14 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു. അപ്പോഴാണ് പുതിയ സംഭവം.
കുപ്രസിദ്ധ ക്രിമിനല്‍ ആണ് 45 വയസ്സുകാരനായ സജീവന്‍. ഇയാള്‍ പോട്ടോര്‍ എല്‍ബിഎസ് കോളനി സ്വദേശിയാണ്. പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ ഓന്ത് സജീവന്‍ ഇപ്പോള്‍ വീണ്ടും പിടിയിലായിരിക്കുകയാണ്. യുവതിയെ ബലം പ്രയോഗിച്ച് ഓട്ടോയില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കുപ്രസിദ്ധ കുറ്റവാളിയെ വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പോട്ടോര്‍ എല്‍ബിഎസ് കോളനിയില്‍ പുതുതറ വീട്ടില്‍ ഓന്ത് സജീവന്‍ എന്ന സജീവന്‍ (45) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം പോട്ടൂരിലെ വഴിയില്‍വച്ചാണ് ഇയാള്‍ യുവതിയെ കടന്നുപിടിച്ചത്. പിന്നീട് ഒളിവില്‍ പോകുകയായിരുന്നു. പ്രകൃതിവിരുദ്ധ പീഡനം എതിര്‍ത്ത യുവാവിനെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. 2007ലും 2017ലും കാപ്പ നിയമപ്രകാരം അറസ്റ്റിലായ സജീവന്‍ 40തോളം കേസുകളില്‍ പ്രതികൂടിയാണ്.
https://www.facebook.com/Malayalivartha

























