അഗ്‌നിശമന സേനയോട് സര്‍ക്കാര്‍ ചെയ്യുന്നത് അപകടകരമായ അനാസ്ഥയാണെന്ന് സിഎജി റിപ്പോര്‍ട്ട്

കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തല്‍. അഗ്‌നിശമനസേനയ്ക്ക് ആധുനിക ഉപകരണങ്ങള്‍ നല്‍കാത്തതു ജീവനക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്നു എന്നാണ് സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. അഗ്‌നിശമനസേനാ നിയമം നടപ്പാക്കാത്തതു വഴി സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ജീവനും സ്വത്തും അപകടത്തിലാക്കുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനത്തിനുള്ള ശ്വസന സഹായി, അഗ്‌നി പ്രതിരോധ വസ്ത്രങ്ങള്‍, വോക്കി ടോക്കി തുടങ്ങിയവ ഇല്ലാത്തതിനാല്‍ ജീവനക്കാര്‍ക്ക് പലപ്പോഴും രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമാകുന്നു.
നഗര, അര്‍ധ നഗര അഗ്‌നിശമന നിലയങ്ങളില്‍ ശ്വസന സഹായിയുടെ കുറവ് 82% ആണ്. അഗ്‌നി പ്രതിരോധ വസ്ത്രങ്ങളുടെ കുറവ് 91%, വോക്കി ടോക്കിയുടെ കുറവ് 83%. അഗ്‌നി പ്രതിരോധ വസ്ത്രങ്ങള്‍ മിക്കവര്‍ക്കും ഇല്ലെന്നര്‍ഥം. ഏരിയല്‍ പ്ലാറ്റ്‌ഫോം ലാഡര്‍ (എപിഎല്‍), ടേണ്‍ ടേബിള്‍ ലാഡര്‍ (ടിടിഎല്‍) എന്നിവ ഇല്ലാത്തതിനാല്‍ നാലുനില കെട്ടിടങ്ങളില്‍ തീപിടിത്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം വളരെ പ്രയാസമേറിയതാണ്.
ഈ അടുത്തിടെ എറണാകുളത്തെ വാണിജ്യ സ്ഥാപനത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ 60 കോടി രൂപയുടെ നഷ്ടമുണ്ടായി. എപിഎല്ലും ടിടിഎല്ലും ഇല്ലാത്തതായിരുന്നു ഇതിനു പ്രധാന കാരണം. തുടര്‍ന്ന് ഇത്തരം ഏണികള്‍ വാങ്ങാന്‍ വകുപ്പ് തീരുമാനിക്കുകയും പണം ലഭ്യമാക്കുകയും ചെയ്‌തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം സാധിച്ചില്ല. അപകടങ്ങളിലേക്കു കുതിച്ചെത്തുന്ന അഗ്‌നിശമനസേന ഉപയോഗിക്കുന്ന വാഹനങ്ങളുടെ അവസ്ഥയും വളരെ പരിതാപകരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറെ പഴക്കം ചെന്ന വാഹനങ്ങളാണ് ഇപ്പോള്‍ വകുപ്പില്‍ ഉപയോഗിക്കുന്നത്. അഗ്‌നിശമന സേനയുടെ വാഹനത്തിന്റെ പരമാവധി പഴക്കം 10 വര്‍ഷം അല്ലെങ്കില്‍ 5,000 മണിക്കൂര്‍ ഉപയോഗിച്ചത് എന്നാണ് വ്യവസ്ഥ. എന്നാല്‍, സേനയിലെ 655 വാഹനങ്ങളില്‍ പകുതിയോളം (43.66%) പത്തു വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്. 61 വാഹനങ്ങള്‍ക്ക് 20 വര്‍ഷത്തിലേറെ പഴക്കമുണ്ട്. അഗ്‌നിശമന ഉപകരണങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒറ്റത്തവണ ഗ്രാന്റായി 22.5 കോടിനല്‍കിയിരുന്നു എന്നാല്‍ 13.26 കോടി മാത്രമേ വകുപ്പ് ചെലവഴിച്ചിട്ടുള്ളു.
മറ്റു കാര്യങ്ങള്‍ ടെന്‍ഡര്‍ നടപടികളില്‍ കുരുങ്ങിക്കിക്കുകയാണ്. ജീവനക്കാരുടെ കുറവു വകുപ്പിനെ സാരമായി ബാധിക്കുന്നു. അനുവദിച്ച അംഗസംഖ്യയുമായി താരതമ്യം ചെയ്താല്‍ സ്‌റ്റേഷന്‍ ഓഫിസര്‍, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍, ഫയര്‍മാന്‍, ലീഡിങ് ഫയര്‍മാന്‍, െ്രെഡവര്‍, മെക്കാനിക് തുടങ്ങി എല്ലാ വിഭാഗത്തിലുമായി 15% ആള്‍ബലം കുറവുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിബന്ധനകള്‍ക്ക് അനുസൃതമായി കേരള അഗ്‌നിശമനസേനാ നിയമം ഇതുവരെ നടപ്പാക്കാത്തതും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണെന്ന് സിഎജി പറയുന്നു.
ചട്ടങ്ങളും വ്യവസ്ഥകളും ഇല്ലാത്തതിനാല്‍ അഗ്‌നിസുരക്ഷാ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിസ്വീകരിക്കാന്‍ കഴിയുന്നില്ല. അതതു സമയങ്ങളില്‍ സേനാ മേധാവി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ അനുസരിച്ചാണു നടപടിയെടുക്കുന്നത്. എന്നാല്‍, ഇത്തരം ഉത്തരവുകള്‍ക്കു നിയമസാധുതയില്ലെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വന്‍ കെട്ടിടങ്ങളിലും മറ്റും പരിശോധന നടത്തുന്നുണ്ടെങ്കിലും നടപടി കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നു. സംസ്ഥാന സര്‍ക്കാര്‍ അനുയോജ്യമായ വിജ്ഞാപനങ്ങള്‍ നല്‍കാത്തതിനാല്‍ നിയമപ്രകാരമുള്ള പരിശോധന ഉദ്യോഗസ്ഥര്‍ക്കു തടസ്സമാകുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha

























