പിണറായി സര്‍ക്കാരിനെ മദ്യനയത്തില്‍ സപ്പോര്‍ട്ട് ചെയ്തു വെള്ളാപ്പള്ളി നടേശന്‍

എല്‍ഡിഎഫിന്റെ മദ്യനയത്തെ പിന്തുണച്ച് എസ്എന്‍ഡിപി യോദഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നിരോധനം നടപ്പിലാക്കിയ ഇടങ്ങളിലെല്ലാം പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. ബാറുകളില്‍ കള്ളുകള്‍ വിതരണം ചെയ്യാനുള്ള തീരുമാനം ഒരുപാട് തൊഴിലാളികള്‍ക്ക് ആശ്വാസകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ബാറുകള്‍ കുറയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പുതിയ മദ്യനയം പ്രഖ്യാപിച്ചത്. സുപ്രീംകോടതി വിധി പ്രകാരം അചട്ടുപൂട്ടിയ ബാറുകള്‍ അതത് താലൂക്കില്‍ മാറ്റി സ്ഥാപിക്കുംമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യ നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം മാനിക്കുന്നുവെന്നും എന്നാല്‍ ഇത് പ്രായോഗിക മല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 21ല്‍ നിന്ന് 23 ആക്കിയിട്ടുണ്ട്. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മുകളില്‍ ബര്‍ ലൈസന്‍സും നല്‍കി. പകല്‍ 11 മുതല്‍ രാത്രി വരെയാണ് ബാറുകള്‍ പ്രവര്‍ത്തിക്കുക. എന്നാല്‍ ടൂറിസം മേഖലകളില്‍ പകല്‍ 10 മണിമുതല്‍ രാത്രി 11 മണിവരെ ബാറുകള്‍ പ്രവര്‍ത്തിപ്പിക്കാം. വിമാനത്താവളങ്ങളില്‍ അന്താരാഷ്ട്ര ടെര്‍മിനലിന് പുറമെ ആഭ്യന്തര ടെര്‍മിനലിലും ബാറുകള്‍ തുറക്കും. കള്ള് വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനുള്ള ശ്രമമാണ് സര്‍ക്കാരിന്റെതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 948 ബാറുകള്‍ പൂട്ടികിടക്കുന്നുണ്ടെന്നും നാല്‍പ്പതിനായിരത്തിലധികം തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























