തൈക്കൂടം പാലത്തില്‍ നിന്ന് കാര്‍ കായലിലേക്ക് ; യാത്രക്കാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, കാര്‍ പുറത്തെടുക്കാന്‍ ശ്രമം തുടരുന്നു

അങ്കമാലി ചേര്‍ത്തല ദേശീയപാതയില്‍ കാര്‍ കായലിലേക്ക് വീണു. തൈക്കൂടം പാലത്തില്‍ നിന്നാണ് കാര്‍ കായലിലേക്ക് വീണത്. കാറിലുണ്ടായിരുന്ന രണ്ടു യാത്രക്കാരെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഉച്ചകഴിഞ്ഞ് ഒരു മണിയോടെയാണ് കാര്‍ അപകടത്തില്‍പെട്ടത്.
തൈക്കൂടം പാലത്തില്‍ വച്ച് കാര്‍ റിവേഴ്‌സ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് കായലിലേക്ക് പതിക്കുകയായിരുന്നു. വളരെ വീതികുറഞ്ഞ റോഡാണിത്. യാത്രക്കാര്‍ രക്ഷപ്പെട്ടുവെങ്കിലും കാര്‍ കായലില്‍ മുങ്ങിത്താണു.
പോലീസും ഫയര്‍ഫോഴ്‌സിന്റെ അഞ്ച് യൂണിറ്റുകളും മുങ്ങല്‍ വിദഗ്ധരും സ്ഥലത്തെത്തി കാര്‍ പുറത്തെടുക്കാന്‍ ശ്രമം തുടരുകയാണ്. ബോട്ടുകളും ബാര്‍ജുകളും മറ്റു കടന്നുപോകുന്ന ജലപാതയിലാണ് കാര്‍ പതിച്ചത്. അതുകൊണ്ട് ജലഗതാഗതത്തെ ഇത് ബാധിക്കുമെന്നതിനാല്‍ എത്രയം വേഗം പുറത്തെത്തിക്കാനുള്ള ശ്രമമാണ് തുടരുന്നത്. ക്രെയിന്‍ ഉപയോഗിച്ച് കാര്‍ പൊക്കിയെടുക്കാനാണ് ശ്രമം.
https://www.facebook.com/Malayalivartha
























