ജുമാ നമസ്കാരത്തിനിടെ സ്ത്രീകളുടെ ബാഗുകളും മൊബൈല്‍ ഫോണുകളും മോഷ്ടിച്ചു, അപരിചിതരെ സൂക്ഷിക്കണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്
ജുമാ നമസ്കാരത്തിനിടെ പള്ളിക്കുള്ളില്‍ നിന്നും നാല് സ്ത്രീകളുടെ ബാഗുകളും മൊബൈല്‍ ഫോണുകളും മോഷണം പോയി. മുണ്ടക്കയം സെന്‍ട്രല്‍ ജങ്ഷനില്‍ ലെവഫാ ജുമാമസ്ജിദില്‍ വെളളിയാഴ്ച ഉച്ചയ്ക്ക് ഒന്നരക്കാണ് സംഭവമുണ്ടായത്. മസ്ജിദിന്റെ താഴത്തെ നിലയില്‍ സ്ത്രീകള്‍ നമസ്കരിക്കുന്നതിന്റെ പിന്നില്‍ സൂക്ഷിച്ചിരുന്ന നാലു ബാഗുകളും രണ്ടു മൊബൈല്‍ ഫോണുകളുമാണ് അപഹരിച്ചത്.
നമസ്കാരം കഴിഞ്ഞു ബാഗ് എടുക്കുന്നതിനായി വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സംഭവത്തെ തുടര്‍ന്ന് സംശയാസ്പദമായി ഈ സ്ഥലത്ത് കണ്ടതായ യുവാവിനെ സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചു. ഇയാളെ നിരീക്ഷിച്ചു വരികയാണ്. കൂടാതെ പള്ളിയിലേക്കു കടക്കുന്നതിനു സമീപത്തെ ഹോട്ടലില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി. ക്യാമറയുടെ ചിത്രങ്ങളും പരിശോധിച്ചുവരികയാണ്.
നമസ്കാരം തുടങ്ങിയാല്‍ മറ്റു ശ്രദ്ധയുണ്ടാവില്ലായെന്നതു മനസ്സിലാക്കിയാണ് മോഷ്ടാവു അകത്തു കടന്നതെന്നു കരുതുന്നു. കഴിഞ്ഞ ദിവസം വരിക്കാനിയില്‍ പോലിസുകാരന്റെ വീട്ടിലും മറ്റൊരു വീട്ടിലും കയറിയ കള്ളന് സ്വര്‍ണ്ണ മാല മോഷ്ടിച്ചിരുന്നു.
മേഖലയില്‍ മോഷണം വ്യാപകമായതോടെ അപരിചിതരെ സൂക്ഷിക്കണമെന്നാണ് പോലീസ് നല്കുന്ന മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha