കുറ്റസമ്മത മൊഴി നിഷേധിച്ച് സുബീഷ്; ഫസല്‍ വധക്കേസില്‍ ആര്‍എസ്എസിന് പങ്കില്ല, പോലീസ് മൊഴിയെടുത്തത് മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും

ഫസല്‍വധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് സുബീഷ്. മൊഴി സുബീഷ് നിഷേധിച്ചു. പൊലീസ് മര്‍ദിച്ചും ഭീഷണിപ്പെടുത്തിയുമാണ് മൊഴിയെടുത്തതെന്ന് സുബീഷ് . കുടുംബത്തെയടക്കം കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുബീഷ് ആരോപിച്ചു. പണവും ഭാര്യയ്ക്ക് ജോലിയും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിക്കുകയും ചെയ്തുവെന്ന് സുബീഷ്. ഇക്കാര്യങ്ങള്‍ മജിസ്‌ട്രേറ്റിനോടും പറഞ്ഞിട്ടുണ്ടെന്നും ഇതിന് രേഖയുണ്ടെന്നും സുബീഷ് പറഞ്ഞു. ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തിലാണ് അന്ന് ചോദ്യം ചെയ്തതെന്നും സുബീഷ് കൂട്ടിച്ചേര്‍ത്തു.
കേസുമായി ബന്ധപ്പെട്ട കുറ്റസമ്മത മൊഴിയുടെ തെളിവുകള്‍ ഫസലിന്റെ സഹോദരന്‍ സത്താര്‍ വെള്ളിയാഴ്ച എറണാകുളം പ്രത്യേക സിബിഐ കോടതിതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ച, സുബീഷ് ബിജെപി നേതാവുമായി സംസാരിക്കുന്ന ഫോണ്‍ സംഭാഷണവും പുറത്ത് വന്നിരുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്ന് സാധൂകരിക്കുന്നതായിരുന്നു രണ്ട് തെളിവുകളും. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് സുബീഷ് മൊഴി നിഷേധിക്കുകയും ഇതുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്തമാക്കുകയും ചെയ്തത്.
https://www.facebook.com/Malayalivartha






















