വീക്ഷണത്തിന് മാണിയുടെ വക ഒരുഗ്രന്‍ മറുപടി

തനിക്കെതിരെ ലേഖനത്തിലൂടെ രൂക്ഷ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന് കെഎം മാണിയുടെ മറുപടി. വീക്ഷണം തങ്ങളെ ഉപദേശിക്കേണ്ട, കോണ്‍ഗ്രസിന് ഉപദേശിച്ചാല്‍ മതിയെന്നും, താന്‍ ആരെയും ചതിച്ചിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാര്‍ കെഎം മാണി പാലായില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.അടുത്ത കാലത്തായി വീക്ഷണത്തിന്റെ വീക്ഷണത്തിന് ഇടിവ് തട്ടിയിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. മുന്നണിയില്‍ ഇല്ലാത്ത പാര്‍ട്ടി യുഡിഎഫിന് വോട്ടുചെയ്തില്ലെന്നതില്‍ എന്തു ചതിയാണുള്ളതെന്നും മാണി ചോദിച്ചു. കേരള കോണ്‍ഗ്രസ് ഒരു മുന്നണിയിലേക്കും പോകുന്നില്ല. കേരള കോണ്‍ഗ്രസിനു ശക്തിയുണ്ടെങ്കില്‍ ഞങ്ങളുമായി കൂട്ടുകൂടാന്‍ ആളുവരും.
കേരള കോണ്‍ഗ്രസ് ശക്തിയുള്ള പാര്‍ട്ടിയാണ്. സ്വന്തം കാലില്‍ നില്‍ക്കുന്ന പാര്‍ട്ടിയാണ്. ചുമ്മാ തുമ്മിയാല്‍ തെറിച്ചുപോകുന്ന മൂക്കല്ല കേരള കോണ്‍ഗ്രസ്. കേരള രാഷ്ട്രീയത്തില്‍ അസ്തിത്വമുള്ള രാഷ്ട്രീയകക്ഷിയാണ്. തിരഞ്ഞെടുപ്പു വരുമ്പോള്‍ തങ്ങള്‍ക്കും കൂട്ടാളിയുണ്ടാകും. യുഡിഎഫിലേക്ക് തിരികെ പോകണമെന്ന ആഗ്രഹം കേരള കോണ്‍ഗ്രസിനില്ല. തങ്ങളെ മുന്നണിയിലെടുക്കണമെന്നു പറഞ്ഞ് അങ്ങോട്ടു ചെന്നിട്ടില്ലെന്നും മാണി പറഞ്ഞു. മാണി എന്ന മാരണം എന്ന പേരിലെഴുതിയ മുഖപ്രസംഗത്തിലൂടെയാണ് വീക്ഷണം രൂക്ഷ വിമര്‍ശനമുന്നയിച്ചത്. കെഎം മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടമായിരുന്നുവെന്നും, പാര്‍ട്ടി സ്ഥാപക നേതാവ് കെഎം ജോര്‍ജ് നെഞ്ചുപൊട്ടി മരിക്കാന്‍ കാരണക്കാരന്‍ കെഎം മാണിയാണെന്നുമെല്ലാമായിരുന്നു വീക്ഷണത്തിന്റെ ആരോപണം. എന്നാല്‍ വീക്ഷണത്തിന്റെ അഭിപ്രായമല്ല കോണ്‍ഗ്രസിനെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ വ്യക്തമാക്കിയിരുന്നു. മാണിക്കെതിരായുള്ള ലേഖനത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha






















