പച്ചക്കൊടി കാത്ത് കൊച്ചി മെട്രോ

മെട്രോ ഉദ്ഘാടനത്തിനായുള്ള ക്രമീകരണങ്ങള്‍ കൊച്ചിയില്‍ പുരോഗമിക്കുന്നു. കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിന്റെ സുരക്ഷാ സംവിധാനങ്ങളും ഒരുക്കങ്ങളും വിലയിരുത്തുന്നതിനായി കൊച്ചിയില്‍ ഉന്നതതല യോഗം ചേര്‍ന്നു.ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ളയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നഗരത്തില്‍ ഏര്‍പ്പെടുത്തുന്ന സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചായിരുന്നു യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. ജൂണ്‍ 13 ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രിയുടെ പരിപാടി സംബന്ധിച്ചും ഉദ്ഘാടന ചടങ്ങുകളുടെ സമയക്രമം സംബന്ധിച്ചും അന്തിമരൂപമാകും.
ജൂണ്‍ 17 ശനിയാഴ്ചയാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്രമോദി 17ന് മാത്രമേ കൊച്ചിയിലെത്തുവെന്നാണ് നിലവിലെ വിവരം. ഉദ്ഘാടന ചടങ്ങിന്റെ സമയക്രമം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.വെല്ലിംഗ്ടണ്‍ ഐലന്റിലെ നാവികസേന വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി നാവികസേന ആസ്ഥാനത്തെയോ നഗരത്തിലെയോ ഗസ്റ്റ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും.ഗസ്റ്റ് ഹൗസിലെ അല്‍പസമയത്തെ വിിശ്രമത്തിന് ശേഷമാകും പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങ് നടക്കുന്ന കലൂര്‍ സ്‌റ്റേഡിയത്തില്‍ എത്തുക. പ്രത്യേക ക്ഷണിതാക്കളായ 3500 പേരാണ് കലൂര്‍ സ്‌റ്റേഡിയത്തിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നത്.
https://www.facebook.com/Malayalivartha






















