ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍

സമാധാന കരാറിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍. കപ്പലുകള്‍ കടന്നു പോകാന്‍ അപേക്ഷ നല്‍കണം എന്ന് ഇറാന്‍ ഹോര്‍മുസ് അതോറിട്ടി അറിയിച്ചു. 48 മണിക്കൂര്‍ മുമ്പ് റൂട്ട് ഉള്‍പ്പെടെ വിവരങ്ങള്‍ നല്‍കണം. മൈനുകളും കൂട്ടിയിടി സാദ്ധ്യതയും കണക്കിലെടുത്താണ് നിയന്ത്രണമെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാന്റെ പ്രകോപനത്തിന് പിന്നില്‍ ഇസ്രയേല്‍ മന്ത്രി ഇതാമീര്‍ ബെന്‍ഗഫീറിന്റെ , ലെബനന്‍ ചുട്ടെരിക്കണം എന്ന പ്രസ്താവനയാണെന്നും ഇസ്രയേല്‍ സ്ഥിരമായ യുദ്ധമാണ് കാംക്ഷിക്കുന്നതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം ഇറാന്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞെന്നും യു.എസില്‍ നിന്ന് അവര്‍ക്ക് പണമൊന്നും ലഭിക്കില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. യുദ്ധം ഇറാന്റെ സൈനിക ശേഷിയെ പാടെ തകര്‍ത്തുവെന്നും അവരുടെ സൈനിക സംവിധാനങ്ങളൊന്നും അവശേഷിക്കുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha





















