സുബീഷും സംഘര്‍ഷങ്ങളും: കേന്ദ്ര സര്‍ക്കാരിനെ ഇടപെടുവിക്കാന്‍ ബി ജെ പി നീക്കം

സി പി എം, ബി ജെ പി സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ സാധ്യമാക്കാന്‍ ബി ജെ പി സംസ്ഥാന ഘടകം തയ്യാറെടുക്കുന്നു.
തലശേരിയിലെ ഫസലിനെ വധിച്ചത് ആര്‍ എസ് എസാണെന്ന് തെളിയിക്കുന്ന മാഹി ചെമ്പ്ര സുബീഷിന്റെ ഫോണ്‍ സന്ദേശം പുറത്തുവന്നത് ബി ജെ പി യെ ഒന്നു കൂടി പ്രകോപിപ്പിക്കുന്നു. ഫോണ്‍ സന്ദേശത്തിനു പിന്നില്‍ സി പി എം ആണെന്നു ബിജെപി വിശ്വസിക്കുന്നു.
ഫസല്‍ വധക്കേസില്‍ ആര്‍ എസ് എസ് പങ്ക് തെളിയിച്ച പോലീസുദ്യോഗസ്ഥര്‍ക്കെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ തടത്തിയ ഫെയ്‌സ് ബുക്ക് പോസ്റ്റ് പോലീസുകാര്‍ക്കെതിരെ ബിജെപി തിരിയുമെന്നതിന്റെ തെളിവാണ്. സുബീഷിനെ മര്‍ദ്ദിച്ച് കള്ളമൊഴി പറയിച്ചെന്നാണ് ബി ജെ പി കണ്ടെത്തല്‍.
സീതാറാം യച്ചൂരി സംഭവവും സുബീഷിന്റെ മൊഴിക്കൊപ്പം ചൂട് പിടിച്ചിട്ടുണ്ട്. കേരളത്തില്‍ ബിജെപിയെ തകര്‍ക്കാന്‍ സി പി എം സംഘടിത ശ്രമം നടത്തുന്നു എന്ന കണക്കുകൂട്ടലിലാണ് ബി ജെ പി നീങ്ങുന്നത്. ഇതിനെതിരെ നരേന്ദ്ര മോദിയെ വരെ ഇടപെടുവിക്കാന്‍ ബി ജെ പി ശ്രമിക്കുന്നുണ്ട്.
ക്രമസമാധാനനില തകര്‍ക്കാനുള്ള കുത്സിത നീക്കങ്ങള്‍ ബി ജെ പിയുടെ ഭാഗത്ത് നിന്നുണ്ടാകും. സി പി എം ഓഫീസുകള്‍ തകര്‍ക്കാനുള്ള നീക്കം ഇതിന്റെ ഭാഗമാണ്. കേരളത്തിലെ വിവിധ ജില്ലകളില്‍ ഇപ്പോള്‍ 24 മണിക്കൂറും ഹര്‍ത്താലാണ്. ക്രമസമാധാനനില തകര്‍ന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ്.
പിണറായി വിജയനെതിരെ പഴയ ലാവ് ലിന്‍ കേസ് പൊടി തട്ടിയെടുക്കാനും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ബിജെപിക്ക് കേരളത്തില്‍ നിലനില്പ് വേണമെങ്കില്‍ സി പി എം അധികാരത്തിലുണ്ടാകരുതെന്ന വാശിയുണ്ട്. ഇല്ലെങ്കില്‍ കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനത്ത് കാണരുത്.
ശരിയായ കണക്കുകൂട്ടലോടെയാണ് ബി ജെ പിയും സി പി എമ്മും നീങ്ങുന്നത്. ബീഫ് വിഷയത്തില്‍ കേരളം സ്വീകരിച്ച നിലപാടുകള്‍ കേന്ദ്രത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.
അതേ സമയം ബി ജെ പി യെ പ്രതിരോധിക്കാനുള്ള നീക്കങ്ങള്‍ സിപിഎമ്മും ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















