ചികിത്സാ പിഴവിന് പിന്നാലെ ആശുപത്രി അധികൃതരുടെ വന്‍ ബില്ലും

തിരുവനന്തപുരം നഗരത്തിലെ കോസ്‌മോ ആശുപത്രിയില്‍ വന്‍ ചികിത്സാ പിഴവിന് പിന്നാലെ ചിലവിനായി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി ആശുപത്രി അധികൃതര്‍. ആശുപത്രി അധികൃതരുടെ പിഴവ് മൂലം ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താനായില്ലെന്ന പരാതിയുമായി മാതാപിതാക്കള്‍ ബാലാവകാശ കമ്മിഷനിലെത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ തന്നെ മുറി നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നു. മുലപ്പാല്‍ പോലും കുടിക്കാന്‍ സാധിക്കാത്ത രീതിയില്‍ എല്ലുകള്‍ക്ക് ബലമില്ലാത്തതിനാല്‍ കുട്ടി ഉറങ്ങുമ്പോള്‍ ട്യൂബ് ഉപയോഗിച്ചാണ് പാല്‍ കൊടുക്കുന്നത്. അതുകൊണ്ട് തന്നെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ നിര്‍വാഹമില്ലെന്ന് കുട്ടിയുടെ അമ്മാവന്‍ ഉല്ലാസ് പറഞ്ഞു.
ചെമ്പഴന്തി സ്വദേശി അരുണിന്റെയും ശ്രദ്ധാ വിദ്യാധറിന്റെയും ആണ്‍കുഞ്ഞാണ് വൈകല്യത്തെ തുടര്‍ന്ന് എട്ട് മാസമായി നഗരത്തിലെ ആശുപത്രിയില്‍ കഴിയുന്നത്. കുഞ്ഞിന് ഒരു കൈയുടെ പകുതിയും ഒരു കൈയില്‍ ഒരു വിരലും മാത്രമാണുള്ളത്. ശ്രദ്ധ ഇതേ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ സ്‌കാനിംഗില്‍ കുഞ്ഞിന്റെ വൈകല്യം കണ്ടെത്തിയിരുന്നില്ല.
ഏഴാം മാസത്തില്‍ ഒരു സ്വകാര്യ സ്‌കാനിംഗ് സെന്ററിലെ പരിശോധനയിലാണ് വൈകല്യമുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് സിസേറിയന്‍ നടത്തി. ഗുരുതരമായ വൈകല്യം ആയതിനാല്‍ അന്നുമുതല്‍ ചികിത്സയുമായി ബന്ധപ്പെട്ട് ഇതേ ആശുപത്രിയില്‍ കഴിയുകയാണിവര്‍. എന്നാല്‍ തങ്ങള്‍ക്ക് പറ്റിയ എല്ലാ ചികിത്സയും തങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും തെറ്റ് പറ്റിയിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















