ഹര്‍ത്താലുകള്‍ ഒന്നോ രണ്ടോ മതിയെന്ന നിലപാടില്‍ ചെന്നിത്തല

തുടര്‍ച്ചയായി ഹര്‍ത്താലുകള്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോട്ട് ചെയ്തത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളം ഭരിക്കുന്ന സിപിഎമ്മും തുടര്‍ച്ചായായി ഹര്‍ത്താലുകള്‍ നടത്തുന്നത് ഗുണകരമാണോന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ത്താലിനിടെ അക്രമങ്ങളുണ്ടാകുന്നത് പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടേയും വീഴ്ചയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കോഴിക്കോട് തുടര്‍ച്ചയായി നടന്ന ഹര്‍ത്താലിനെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് സിപിഎംബിജെപി സംഘര്‍ഷം തുടരുകയാണ്. കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ വായമശാലയ്ക്ക് നേരെ അക്രമം ഉണ്ടായി. നാദാപുരം ഇരിങ്ങന്നൂരിലെ സിപിഎം ആഭിമുഖ്യത്തില്‍ നടത്തിവരുന്ന വായനശാലയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
വായനശാല തീയിട്ടത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും ഇതിന് മുന്‍പും ഇത്തരത്തില്‍ വായനശാലകള്‍ അവര്‍ അഗ്‌നിക്കിരയാക്കിയിട്ടുണ്ടെന്നും സിപിഐഎം ആരോപിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് സിപിഐഎം പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ കുരുക്ഷേത്ര പുസ്തകശാലയ്ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിന് പിന്നില്‍ സിപിഐഎം ആണെന്നാണ് ആര്‍എസ്എസിന്റെ ആരോപണം. മലപ്പുറം ജില്ലയിലെ തലൂക്കരയിലെ എകെജി സ്മാരക വായനശാലയും നേരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തീയിട്ട് നശിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha
























