തൃശൂരിലെ ഒല്ലൂരില്‍ വൈദികന്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചു

തൃശൂരിലെ ഒല്ലൂരില്‍ വൈദികന്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചു. ഒല്ലൂര്‍ തൈക്കാട്ടുശേരി സെന്റ് പോള്‍സ് പള്ളി വികാരി ഫാദര്‍ രാജു കൊക്കന്‍ ആണ് ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 8, 11, 24 തീയതികളിലാണ് സംഭവം. നിര്‍ധന വീട്ടിലെ പെണ്‍കുട്ടിയെയാണ് വൈദികന്‍ തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയത്. ലൈംഗികാതിക്രമത്തിന് ശേഷം കുട്ടിയുടെ ചിത്രം വൈദികന്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തതായും ആരോപണമുണ്ട്. കുര്‍ബാനയ്ക്ക് വസ്ത്രം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചിത്രങ്ങളെടുക്കുകയും ചെയ്തു. പിന്നീട് വീണ്ടും 11നും 24നും പെണ്‍കുട്ടിയെ വരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഒടുവില്‍ ഇന്നലെ പെണ്‍കുട്ടി സംഭവം മാതാപിതാക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ വനിതാ സെല്ലിലറിയിക്കുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. ഇന്നലെ തന്നെ പൊലീസ് പെണ്‍കുട്ടിയെ വൈദ്യപരിശോധനയക്ക് വിധേയയാക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വൈദികനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ഇയാള്‍ക്കെതിരെ കുട്ടികള്‍ക്കെതിരായ അതിക്രമം, ബലാത്സംഗം തുടങ്ങിയ കേസുകളും ഐടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























