ഗുരുവായൂരില്‍ നിന്ന് കാണാതായ തിരുവാഭരണം ക്ഷേത്രകിണറ്റില്‍ കണ്ടെത്തി

29 വര്‍ഷം മുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് കാണാതായ തിരുവാഭരണത്തിന്റെ ഒരു ഭാഗം ക്ഷേത്രത്തിലെ തന്നെ കിണറ്റില്‍ നിന്ന് കണ്ടെത്തി. ക്ഷേത്രത്തിലെ മണിക്കിണര്‍ വൃത്തിയാക്കാന്‍ വേണ്ടി വറ്റിച്ചപ്പോഴാണ് 60 ഗ്രാം തൂക്കം വരുന്ന 29 നീലക്കല്ലുകള്‍ പതിച്ച നാഗപടത്താലി കണ്ടെത്തിയത്.
1985 ലാണ് രാഷ്‌ട്രീയ കോളിളക്കത്തിനു കാരണമായ തിരുവാഭരണമോഷണം നടന്നത്. 210 ഗ്രം തൂക്കം വരുന്ന മൂന്ന് തിരുവാഭരണങ്ങളായിരുന്നു കാണാതായത്. ഇതേതുടര്‍ന്ന് ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ ജ്യോതിഷി കൈമുക്ക് പരമേശ്വരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ അഷ്‌ടമംഗല ദേവപ്രശ്‌നം നടന്നു. തിരുവാഭരണം മോഷ്‌ടിച്ചത് ക്ഷേത്രവുമായി ബന്ധമുളള വ്യക്തിതന്നെയാണെന്ന് ജ്യോതിഷി വെളിപ്പെടുത്തിയിരുന്നു. തിരുവാഭരണം മോഷണം പോയതുമായി ബന്ധപ്പെട്ട് അന്നത്തെ മേല്‍ശാന്തിയെയും മക്കളെയും നുണപരിശോധനയ്‌ക്ക് വിധേയരാക്കുകയും ചെയ്‌തിരുന്നു.
https://www.facebook.com/Malayalivartha


























