ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷനിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ യുവതി കൊല്ലപ്പെട്ടു, രണ്ടുപേരുടെ നില ഗുരുതരം

ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷനിലെ ഒന്‍പതാം നമ്പര്‍ പ്ലാറ്റ്‌ഫോമിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ യുവതി കൊല്ലപ്പെട്ടു. ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഗുണ്ടൂര്‍ സ്വദേശി സ്വാതി (22) ആണ് കൊല്ലപ്പെട്ടത്.
രാവിലെ 7.25 നാണ് സംഭവം. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുവഹാത്തി- ബാംഗ്ലൂര്‍ എക്‌സ്പ്രസിനുള്ളിലാണ് സ്‌ഫോടനം ഉണ്ടായത്. ട്രെയിനിന്റെ എസ് 4, എസ് 5 കോച്ചുകളിലാണ് സ്‌ഫോടനം. സീറ്റിനടിയില്‍ ഘടിപ്പിച്ചിരുന്ന നിലയിലായിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സ്‌ഫോടനത്തെ തുടര്‍ന്ന് ചെന്നൈ വഴിയുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് ട്രെയിനിനുള്ളില്‍ ഒളിച്ചിരുന്ന ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. ശ്രീലങ്കന്‍ സ്വദേശിയയെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
സ്‌ഫോടം സിബിസിഐഡി അന്വേഷിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അറിയിച്ചു.
https://www.facebook.com/Malayalivartha


























