രണ്ടാം മാറാട് കലാപം; സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

രണ്ടാം മാറാട് കലാപ കേസിലെ 22 പ്രതികള്‍ ശിക്ഷയെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സര്‍ക്കാരിന് നോട്ടീസയച്ചു. കേസിലെ ഏഴാം പ്രതി വിജിലി അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ജസ്റ്റിസ് എസ് ജെ മുഖോപാധ്യായയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
2003 മെയ് 2ന് ആയുധ ധാരികളായ അക്രമികള്‍ മാറാട് കടപ്പുറത്തെ മീന്‍ പിടുത്തക്കാരെ ആക്രമിച്ച് 9 പേരെ കൊലപ്പെടുത്തുകയും, നിരവധി പേര്‍ക്ക് പരിക്കേല്പിക്കുകയും ചെയ്ത സംഭവമാണ് രണ്ടാം മാറാട് കലാപം. 2002 ജനുവരിയില്‍ ഉണ്ടായ വര്‍ഗീയകലാപത്തിന്റെ തുടര്‍ച്ചയായാണ് ഈ സംഭവം ഉണ്ടായതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 2002ല്‍ പുതുവര്‍ഷാഘോഷവുമായി തുടങ്ങിയ തര്‍ക്കം 3 ഹിന്ദുക്കളുടെയും 2 മുസ്ലീമുകളുടെയും കൊലപാതകത്തില്‍ കലാശിച്ചിരുന്നു. 2003ല്‍ ഉണ്ടായ കലാപത്തെ തുടര്‍ന്ന് മരിച്ചവരില്‍ 8 പേര്‍ ഹിന്ദുക്കളായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ സമീപത്തുള്ള ഒരു മുസ്ലീം പള്ളിയില്‍ നിന്ന് ആക്രമണത്തിനുപയോഗിച്ചവയെന്നു കരുതപ്പെടുന്ന ആയുധങ്ങളും, ബോംബുകളും മറ്റും കണ്ടെടുത്തു. പ്രൊസിക്യൂഷന്‍ പ്രതി ചേര്‍ത്ത 148 പ്രതികളില്‍ 62 പേരെയാണ് വിചാരണ കോടതി ശിക്ഷിച്ചിരുന്നത്. ബാക്കിയുള്ളവരെ വെറുതെ വിട്ടിരുന്നു. വെറുതെ വിട്ടവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചു. 24 പ്രതികള്‍ക്ക് കൂടി ജീവപര്യന്തം ശിക്ഷ വിധിച്ച ഹൈകോടതി തെളിവില്ലെന്ന് കണ്ട് ബാക്കിയുള്ളവരെ വെറുതെ വിട്ട വിചാരണ കോടതിയുടെ നടപടി ശരിവെച്ചു.
https://www.facebook.com/Malayalivartha


























