Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

കെഎസ്ആര്‍ടിസിയില്‍ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ചു, മെക്കാനിക്കല്‍ വിഭാഗത്തിനു പിന്നാലെ കണ്ടക്ടറും ഡ്രൈവറും പിരിച്ചു വിടുന്നവരുടെ പട്ടികയില്‍

19 JUNE 2017 08:45 AM IST
മലയാളി വാര്‍ത്ത

കെ.എസ്.ആര്‍.ടി.സിയില്‍ കൂടുതല്‍ എം.പാനല്‍ ജീവനക്കാരെ പിരിച്ചു വിടുന്നതിന് മാനേജ്‌മെന്റ് നടപടി തുടങ്ങി. നേരത്തേ, മെക്കാനിക്കല്‍ വിഭാഗത്തിലെ അഞ്ഞൂറോളം എം പാനലുകാരെ രണ്ട് ഘട്ടങ്ങളിലായി പിരിച്ചു വിട്ടിരുന്നു. ഇപ്പോള്‍ കണ്ടക്ടര്‍, ഡ്രൈവര്‍  തസ്തികയില്‍ ജോലി ചെയ്യുന്ന എം പാനലുകാരില്‍ പിരിച്ചു വിടേണ്ടവരുടെ പട്ടികയാണ് തയ്യാറാക്കിയത്. രണ്ടു വിഭാഗത്തിലുമായി 7,500 ജീവനക്കാരാണുള്ളത്. അതില്‍ ആദ്യ ഘട്ടമായി രണ്ടായിരം പേരെ പിരിച്ചു വിടാനാണ് തീരുമാനം.

മെക്കാനിക്കല്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി ഒച്ചപ്പാടുണ്ടാക്കിയ സാഹചര്യത്തില്‍ അനുകൂല സാഹചര്യം നോക്കിയാവും തീരുമാനം നടപ്പിലാക്കുക. ജീവനക്കാരുടെ എണ്ണം കുറച്ച് ദേശീയ ശരാശരിയിലെത്തിച്ചാലേ നഷ്ടത്തിന്റെ തോത് കുറയ്ക്കാനാവൂ എന്ന സുശില്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടി.

മെക്കാനിക്കല്‍ ജീവനക്കാരെ പിരിച്ചുവിട്ട നടപടി വിവാദമായപ്പോള്‍ അവരെ തിരിച്ചെടുക്കണമെന്ന് വകുപ്പ് മന്ത്രി തോമസ് ചാണ്ടി ആവശ്യപ്പെട്ടെങ്കിലും അത് സാധിക്കില്ലെന്ന് എം.ഡി രാജമാണിക്യം മന്ത്രിയെ അറിയിച്ചിരുന്നു. നിലവില്‍ ബോഡി നിര്‍മ്മാണ ജോലികളൊന്നും നടക്കാത്തതിനാല്‍ ഇത്രയധികം പേരെ ജോലി ചെയ്യിക്കാതെ ഉള്‍ക്കൊള്ളാനാവില്ലെന്നാണ് എം.ഡി വിശദീകരിച്ചത്.

ഭാവിയില്‍ ബസുകള്‍ വാങ്ങുമ്പോള്‍ ഷാസി മാത്രമല്ലാതെ ബോഡി കൂടി നിര്‍മ്മിച്ചു വാങ്ങാനാണ് പദ്ധതി. അടുത്ത അഞ്ച് വര്‍ഷത്തേക്ക് പുതിയ നിയമനമൊന്നും നടത്തേണ്ടതില്ലെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം.

ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ബസുകളുമായി കണക്കാക്കുമ്പോള്‍ ബസൊന്നിന് 8.5 ജീവനക്കാരാണുള്ളത്. അത് 5.5 ആക്കണമെന്നാണ് സുശില്‍ ഖന്ന റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട് അപ്പാടെ അംഗീകരിച്ചാല്‍ 15,510 ജീവനക്കാരെ ബാധിക്കും. അതുകൊണ്ട് രണ്ടു വര്‍ഷത്തിനുള്ളില്‍ അനുപാതം ആറാക്കാനാണ് നീക്കം.

കെ.എസ്.ആര്‍.ടി.സിയില്‍ ഇപ്പോള്‍ 35,341 സ്ഥിരം ജീവനക്കാരും 8,549 താത്കാലിക ജീവനക്കാരും ഉള്‍പ്പെടെ ആകെ 43,890 പേരാണുള്ളത്. നിരത്തിലിറക്കുന്ന ബസുകള്‍ 5160. രണ്ടു വര്‍ഷത്തിനുള്ളില്‍ അനുപാതം ആറാക്കിയാല്‍ 5160 ബസുകള്‍ക്ക് 39,960 ജീവനക്കാര്‍ മതിയാവും. 12,930 ജീവനക്കാരെ ഒഴിവാക്കേണ്ടി വരും. അതില്‍ 4,381 പേര്‍ സ്ഥിരം ജീവനക്കാരാണ്. അവരെ പിരിച്ചു വിടാനാവില്ല. ഈ സാഹചര്യത്തിലാണ് 8549 താത്കാലിക ജീവനക്കാരുടെ ജോലി ആശങ്കയിലായത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (1 hour ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (2 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (2 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (3 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (3 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (3 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (3 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (3 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (4 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (6 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (8 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (8 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (8 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (8 hours ago)

Malayali Vartha Recommends