യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടികൊലപ്പെടുത്താന്‍ ശ്രമം; നേരില്‍ കണ്ട യുവാവിന്റെ വിവരണം ഞെട്ടിക്കുന്നത്
വിവാഹ വാഗ്ദാനം വീട്ടുകാര്‍ നിഷേധിച്ചതിന് കൊച്ചി കലൂരില്‍ പുലര്‍ച്ചെ ജോലിക്ക് പോയ പെണ്‍കുട്ടി നേരിടേണ്ടി വന്നത് കാമുകന്റെ അതിക്രൂരമായ ആക്രമണം. പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം ബൈക്കില്‍ രക്ഷപ്പെട്ട യുവാവിനെ പോലീസ് മൂവാറ്റുപുഴയില്‍ വച്ച് അറസ്റ്റു ചെയ്തു. കോതമംഗലം സ്വദേശി ശ്യാം ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
കൊലപാതക ശ്രമം നേരില്‍ കണ്ട യുവാവ് നല്കുന്ന നടുക്കുന്ന വിവരണം ഇങ്ങനെയാണ്...
രാവിലെ ആറരയോടെ പെണ്‍കുട്ടിയുടെ ഉച്ചത്തിലുള്ള അലര്‍ച്ചകേട്ട് കെട്ടിടത്തില്‍ നിന്നും ഇറങ്ങിനോക്കി. ലേഡീസ് ഹോസ്റ്റലുകള്‍ ഉള്ള ഭാഗത്ത് എത്തി നോക്കിയെങ്കിലും ആരെയും കണ്ടില്ല. ഇതോടെ താമസിക്കുന്ന കെട്ടിടത്തിലേക്ക് പോയി. മൂന്നാം നിലയില്‍ നിന്ന് നോക്കുകമ്പോള് നിലത്ത് വീണുകിടക്കുന്ന പെണ്‍കുട്ടിയെ അയാള്‍ മുടിക്ക് കുത്തിപ്പിടിച്ച് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയാണ്. കയ്യില്‍ കിട്ടിയ വടിയുമായി താന്‍ അലറിവിളിച്ച് താഴേക്ക് ഓടി.
പെണ്‍കുട്ടിക്ക് കൂടെയുണ്ടായിരുന്ന മണിപ്പൂരി കുട്ടി അക്രമിയെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നുണ്ടായിരുന്നു. അത് വകവകയ്ക്കാതെ അയാള്‍ ബ്ലേഡ് കൊണ്ട് കഴുത്തറുത്തു കൊണ്ടിരുന്നു. വടിയുമായി താന്‍ ഓടിയെത്തിയതോടെ അയാള്‍ പെണ്‍കുട്ടിയെ വിട്ട് ബൈക്കില്‍ കയറി രക്ഷപ്പെട്ടു. പെണ്‍കുട്ടിയെ രക്ഷിക്കായിരുന്നു തന്റെ ശ്രദ്ധ. അതുകൊണ്ട് അയാളെ പിടികൂടാന്‍ കഴിഞ്ഞില്ലെന്നും ദൃക്സാക്ഷി വ്യക്തമാക്കി.
കഴുത്തിന് മാരകമായി മുറിവേറ്റ പെണ്‍കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വകാര്യ ആശുപരതിയിലെ ജീവനക്കാരിയാണ് ഈ കുട്ടിയെന്നാണ് റിപ്പോര്‍ട്ട്. രാവിലെ ജോലിക്ക് പോകുമ്പോള്‍ ഓട്ടോറിക്ഷയില്‍ നിന്ന് വിളിച്ചിറക്കിയാണ് പെണ്‍കുട്ടിയെ അയാള്‍ ആക്രമിച്ചത്.
https://www.facebook.com/Malayalivartha