കൊച്ചി മെട്രോക്കെതിരെ പരാതിയുമായി ഭിന്നലിംഗക്കാര്‍
കൊച്ചിയുടെയും കേരളത്തിന്റെയും അഭിമാനമായി മാറിയ മെട്രോ വീണ്ടും വിവാദത്തിലേക്ക് . ഭിന്നലിംഗക്കാര്‍ക്ക് മെട്രോയില്‍ ജോലി നല്കുന്നു എന്ന വാര്‍ത്ത സന്തോഷപൂര്‍വ്വമാണ് മാധ്യമങ്ങള്‍ ഏറ്റെടുത്തത് . എന്നാല്‍ തങ്ങള്‍ക്ക് പറഞ്ഞ ജോലി ലഭിച്ചില്ല എന്നാരോപിച്ച് ഭിന്നലിംഗക്കാരായ ആതിരയും ശാന്തിയും ആരോപിക്കുന്നു.
ഭിംന്ന ലിംഗക്കാരായ 23 പേര്‍ക്ക് കൊച്ചി മെട്രോയില്‍ തൊഴിലവസരം എന്നായിരുന്നു വാഗ്ദാനം. എന്നാല്‍ 12 പേര്‍ക്ക് മാത്രമാണ് ജോലി നല്‍കിയതെന്നും ഇവര്‍ ആരോപിക്കുന്നു.അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കിയപ്പോള് ജോലി ഉറപ്പാക്കുമെന്നാണ് മറുപടി ലഭിച്ചതെന്ന് ഇവര്‍ പറയുന്നു.
എന്നാലിതുവരേയും നിയമനം ലഭിച്ചിട്ടില്ല. ഉള്ള ജോലി ഉപേക്ഷിച്ചാണ് ഇരുവരും മെട്രോയില്‍ ജോലിക്കെത്തിയത്. ഇപ്പോള്‍ വരുമാനം ഒന്നും ഇല്ലാത്ത അവസ്ഥയാണ്. നിശ്ചിത യോഗ്യത ഇല്ലാത്തതിനാലാണ് രണ്ട് പേരെ ഒഴിവാക്കേണ്ടി വന്നതെന്ന് കെഎംആര്‍എല്‍ വിശദീകരിക്കുന്നു. കൊച്ചി മെട്രോയുടെ പതിനൊന്ന് സ്റ്റേഷനുകളിലായി ഇപ്പോള്‍ 18 ഭിന്നലിംഗക്കാരായ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. പരിശീലനത്തിന് ശേഷം ജോലിക്ക് തിരഞ്ഞെടുത്തവരില്‍ ചിലര്‍ ജോലിയില്‍ നിന്നും പിന്മാറിയെന്ന് കെഎംആര്‍എല്‍ പറയുന്നു.
https://www.facebook.com/Malayalivartha