Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...


കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്

കൊച്ചി മെട്രോയില്‍ നവവധൂവരന്മാരുടെ സര്‍പ്രൈസ് യാത്ര

20 JUNE 2017 12:17 PM IST
മലയാളി വാര്‍ത്ത

More Stories...

യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!

ജാമ്യമില്ലാ വകുപ്പിൽ മേയർ ആര്യയോട് ഒപ്പം ആ പ്രതികളും പക്ഷേ കേസ് തുടങ്ങിയപ്പോഴെ രാജ്യം വിട്ടു..! മജിസ്‌ട്രേറ്റിന്റെ മുന്നിൽ എത്തുമ്പോൾ...

സ്വകാര്യ വിദേശയാത്ര പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഇന്നു രാവിലെ തിരിച്ചെത്തി.... പുലർച്ചെ 3.15നാണ് എത്തിയത്.... തിരുവനന്തപുരത്താണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തിയത്....

സോളാർ സമരം : പിണറായിയെ ഇല്ലാതാക്കാൻ വി എസ് ശ്രമിച്ചു : രക്ഷിച്ചത് തിരുവഞ്ചൂർ

വടക്കൻ, തെക്കൻ ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ... റഫക്കു പുറമെ വടക്കൻ ഗസ്സയിലെ ജബാലിയ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്.... റഫയിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിക്കാനും നീക്കം ആരംഭിച്ചു...

യാത്രക്കാര്‍ക്കായി മെട്രോ ആദ്യമായിത്തുറന്നതിന്റെ ആവേശത്തില്‍ പൂരപ്പറമ്പു പോലെ ഇരമ്പിയ സ്‌റ്റേഷന്‍ പെട്ടെന്നൊരു കല്യാണ വീടായി മാറി. നിലവിളക്കിനു പകരം നൂറുകണക്കിനു ക്യാമറ ഫ്‌ലാഷുകള്‍ തെളിയിച്ചു യാത്രക്കാര്‍ വധൂവരന്‍മാരെ സ്വീകരിച്ചു. അപ്പോഴും അമ്പരപ്പു മാറാത്ത വധുവിനെയും വരനെയും മുന്‍പേ വന്നു ക്യൂ നിന്നെടുത്ത ടിക്കറ്റ് നല്‍കി വീണ്ടും ഞെട്ടിച്ചു അളിയനും കൂട്ടുകാരും.

പിന്നെ ടിക്കറ്റിന്റെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് എസ്‌കലേറ്ററിലേറി മുഹൂര്‍ത്തം തെറ്റാതെതന്നെ മെട്രോയിലേക്കു 'ഗൃഹപ്രവേശം'. പിറവത്തെ കല്യാണമണ്ഡപത്തില്‍ നിന്നു ബന്ധുക്കളുടെയും മാതാപിതാക്കളുടെയും വണ്ടികളെല്ലാം സീപോര്‍ട്–എയര്‍പോര്‍ട് റോഡിലൂടെ തിരിഞ്ഞു പോയപ്പോള്‍ നവവരന്‍ ആലുവ ചെങ്ങമനാട് സ്വദേശി ഇ.പി. വിപിന്‍ സഹോദരി ദിവ്യയോടും അളിയന്‍ അവിനാശിനോടും ചോദിച്ചതാണ് എന്തിനാണ് ഈ വണ്ടി മാത്രം കലൂര്‍ വഴി വളഞ്ഞു പോകുന്നതെന്ന്.

പക്ഷേ, ഇല്ലാത്ത ബ്ലോക്ക് കഥകള്‍ പറഞ്ഞ് അളിയന്‍ വരന്റെ സംശയങ്ങള്‍ തീര്‍ത്തു. കലൂരും കടന്നു പാലാരിവട്ടം സ്‌റ്റേഷനു മുന്നില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ മാത്രമാണ് അളിയനൊരുക്കിയ 'സര്‍െ്രെപസ്' വധൂവരന്‍മാര്‍ മനസിലാക്കിയത്. പാലാരിവട്ടം മുതല്‍ ആലുവ വരെ കൊച്ചി മെട്രോയില്‍ യാത്ര. നഗരത്തിന്റെ പുതിയ യാത്രാ സംസ്‌കാരത്തിനു തുടക്കം കുറിക്കുന്ന മെട്രോയുടെ ആദ്യദിന സര്‍വീസില്‍ തന്നെ പുതുജീവിതത്തിനും നല്ല തുടക്കം. വിവാഹത്തലേന്നു പിറവത്തുള്ള വധുവിന്റെ വീട്ടില്‍ പോയി മടങ്ങുമ്പോള്‍ അവിനാശിനു തോന്നിയ ആശയമാണു വധൂവരന്‍മാരുടെ ആദ്യ മെട്രോ യാത്ര. ബന്ധുക്കളെപ്പോലും അറിയിക്കാതെ കൃത്യമായി ആസൂത്രണം ചെയ്താണു വധൂവരന്‍മാരുടെ വണ്ടി വഴിതിരിച്ചു പാലാരിവട്ടത്തെത്തിച്ചത്.


നേരത്തെയെത്തിയ സുഹൃത്തുക്കള്‍ ടിക്കറ്റ് എടുത്തതിനാല്‍ വലിയ ക്യൂവില്‍ കുരുങ്ങിയില്ല. പക്ഷേ, പ്ലാറ്റ്‌ഫോമിലെത്താന്‍ വരിനിന്നു തന്നെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തു വിപിനും വധു നീതുമോളും. തിരക്കിനിടയ്ക്കു സര്‍വാഭരണ വിഭൂഷിതരായെത്തിയ നവദമ്പതികളെ കണ്ടതോടെ യാത്രക്കാര്‍ക്കു മാത്രമല്ല, മെട്രോ ഉദ്യോഗസ്ഥര്‍ക്കും കൗതുകമായി.


ട്രെയിന്‍ വരാനായി കാത്തുനിന്ന സമയമൊക്കെയും സെല്‍ഫി എടുക്കാനുള്ള തിരക്കിലായിരുന്നു അവര്‍. ട്രെയിനിനുള്ളില്‍ 'മെട്രോ ദമ്പതികള്‍'ക്കായി മറ്റു യാത്രക്കാര്‍ സീറ്റൊഴിഞ്ഞു കൊടുത്തു. വരന്റെ വീട്ടില്‍ നേരത്തെ എത്തിയ ബന്ധുക്കളുടെ നിര്‍ത്താതുള്ള ഫോണ്‍ വിളിയിലും സര്‍െ്രെപസ് പൊളിച്ചില്ല അവിനാശ്. മെട്രോ ആലുവ സാറ്റേഷനിലെത്തുമ്പോള്‍ കാര്‍ കാത്തു കിടക്കുന്നുണ്ടായിരുന്നു. മുഹൂര്‍ത്തം തെറ്റാതെ മെട്രോയില്‍ പ്രവേശിച്ചെങ്കിലും വീട്ടിലെത്താന്‍ അല്‍പം വൈകി. പക്ഷേ, വിവാഹദിനം അവിസ്മരണീയമായതിന്റെ ത്രില്ലിലായിരുന്നു രണ്ടുപേരും. കല്യാണദിവസം അളിയന്‍ 'പണി' തരുമെന്നു പ്രതീക്ഷിച്ചെങ്കിലും ഇത്ര പ്രതീക്ഷിച്ചില്ലെന്നാണ് വിപിനും നീതുവും പറയുന്നത്. ചെങ്ങമനാട് ഇളയിടത്ത് പ്രഭാകരന്റെ മകനാണ് വിപിന്‍. പിറവം ഇട്ടിമറ്റത്തില്‍ ശശിയുടെ മകളാണ് നീതു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!  (1 hour ago)

ജാമ്യമില്ലാ വകുപ്പിൽ മേയർ ആര്യയോട് ഒപ്പം ആ പ്രതികളും പക്ഷേ കേസ് തുടങ്ങിയപ്പോഴെ രാജ്യം വിട്ടു..! മജിസ്‌ട്രേറ്റിന്റെ മുന്നിൽ എത്തുമ്പോൾ...  (1 hour ago)

ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഒരു  (2 hours ago)

സ്വകാര്യ വിദേശയാത്ര പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഇന്നു രാവിലെ തിരിച്ചെത്തി.... പുലർച്ചെ 3.15നാണ് എത്തിയത്.... തിരുവനന്തപുരത്താണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തിയത്....  (2 hours ago)

ഹരിയാനയിലെ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു.... നിരവധി പേര്‍ക്ക് പരുക്ക്  (2 hours ago)

സോളാർ സമരം : പിണറായിയെ ഇല്ലാതാക്കാൻ വി എസ് ശ്രമിച്ചു : രക്ഷിച്ചത് തിരുവഞ്ചൂർ  (2 hours ago)

വടക്കൻ, തെക്കൻ ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ... റഫക്കു പുറമെ വടക്കൻ ഗസ്സയിലെ ജബാലിയ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്.... റഫയിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിക്  (2 hours ago)

വണ്ടൂര്‍ ചെറുകോട് തോട്ടുപുറം സ്വദേശിയും കെ.പി.സി.സി അംഗം പാറക്കല്‍ വാസുദേവന്റെ മകനുമായ സുദീപ് കൃഷ്ണ ഖത്തറില്‍ മരിച്ചു  (2 hours ago)

ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിച്ചെങ്കിലും തുടർനടപടികൾ സങ്കീർണ്ണം.... പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക് പുറത്തെത്ത  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി... മുക്കം മാങ്ങാപൊയിലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (3 hours ago)

സീസണുകള്‍ വ്യത്യാസമില്ലാതെ സന്ദര്‍ശകരെ കുത്തിനിറച്ച വാഹനങ്ങളുടെ കുത്തൊഴുക്ക്‌ ....  (3 hours ago)

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...  (4 hours ago)

കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...  (4 hours ago)

Malayali Vartha Recommends