Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

സിവില്‍ സര്‍വീസ് മോഹിച്ചു അവസാനം എത്തിച്ചേരുന്നത്

20 JUNE 2017 01:26 PM IST
മലയാളി വാര്‍ത്ത

ഭാരതത്തിന്റെ പ്രഥമ പൗരനാകാന്‍ നരേന്ദ്ര മോഡി ഇറക്കിയ രാംനാഥ് കോവിന്ദിനെ പറ്റിയുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. കഷ്ടതനിറഞ്ഞ ബാല്യത്തിനൊടുവില്‍ സമൂഹത്തിന്റെ ഉന്നത പദവിയിലേക്കെത്തിയ അപൂര്‍വം നേതാക്കളില്‍ ഒരാളാണ് രാംനാഥ് കോവിന്ദ്. 

1945 ഒക്ടോബര്‍ ഒന്നിന് കാണ്‍പൂരിലെ ദേഹാതിലാണു ജനിച്ചത്. പിന്നോക്ക സമുദായമായ കോലിയിലായിരുന്നു ജനനം. കഷ്ടത നിറഞ്ഞതായിരുന്നു ബാല്യം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കൊമേഴ്‌സില്‍ ബിരുദവും കാണ്‍പൂര്‍ സര്‍വകലാശാലയില്‍ നിന്നു നിയമ പഠനവും പൂര്‍ത്തിയാക്കി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ കോവിന്ദ് സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കായി ഡല്‍ഹിയിലെത്തി. രണ്ടു തവണ എഴുതിയെങ്കിലും എന്‍ട്രന്‍സ് പരീക്ഷ കടക്കാനായില്ല. മൂന്നാംവട്ടം ജയിച്ചെങ്കിലും സിവില്‍ സര്‍വീസ് വേണ്ടെന്നു വച്ചു. 1977 മുതല്‍ 1979 വരെ ഡല്‍ഹി ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു.

1980 മുതല്‍ 1993 വരെ സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലായിരുന്നു. ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി 13 വര്‍ഷം അഭിഭാഷകനായിരുന്നു.

1998 മുതല്‍ 2002 വരെ ബിജെപി ദളിത് മോര്‍ച്ചയുടെ അധ്യക്ഷനായിരുന്നു. ഏറെനാള്‍ പാര്‍ട്ടി വക്താവായും പ്രവര്‍ത്തിച്ചു. അഖിലേന്ത്യാ കോലി സമാജം പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. 1994 ഏപ്രിലിലാണ് രാജ്യസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ച്ചയായി രണ്ടു വട്ടം 2006 മാര്‍ച്ച് വരെ എംപിയായി. എംപിയായിരിക്കെ നിരവധി സമിതികളില്‍ അംഗമായി. പട്ടികജാതി, പട്ടിക വര്‍ഗ വികസന പാര്‍ലമെന്ററി സമിതിയിലും സാമൂഹിക നീതി ശാക്തീകരണ സമിതിയിലും നീതി-നിയമ സമിതിയിലും സജീവ സാന്നിധ്യമായി. 

1997 ല്‍ പിന്നോക്കക്കാരായ ജീവനക്കാരെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിയമനത്തിനെതിരെ പ്രക്ഷോഭം നടത്തി ശ്രദ്ധേയനായി.

എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. 2002 ഒക്ടോബറില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്ര സഭയിലെത്തി . പൊതുസഭയില്‍ പ്രസംഗിക്കുകയും ചെയ്തു. എംപിയെന്ന നിലയില്‍ കോവിന്ദ് തായ്‌ലന്റ്, നേപ്പാള്‍, പാകിസ്താന്‍, സിംഗപ്പൂര്‍ , ജര്‍മനി, സ്വീറ്റ് സര്‍ലാന്‍ഡ്, ഫ്രാന്‍സ് , ബ്രിട്ടന്‍, യുഎസ് എ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 

2015 ഓഗസ്റ്റ് എട്ടിനാണ് ബീഹാര്‍ ഗവര്‍ണറായി ചുമതലയേറ്റത്. ബീഹാര്‍ ഗവര്‍ണറായതിനുശേഷം നടന്ന ആദ്യ പൊതു പരിപാടിയില്‍ കോവിന്ദ് നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. ദളിതരും പിന്നോക്കക്കാരും വിദ്യാഭ്യാസത്തിന്റെയും വോട്ടവകാശത്തിന്റെയും ശരിയായ മൂല്യം മനസ്സിലാക്കാതെ അവരുടെ വിധി മാറില്ലെന്നായിരുന്നു കോവിന്ദിന്റെ പ്രസംഗം. ഈ രണ്ട് അവകാശങ്ങളും ശരിയായി ഉപയോഗിക്കാത്തതാണു രാജ്യത്തെ ദളിതര്‍ നേരിടുന്ന സകല പ്രശ്‌നങ്ങള്‍ക്കും അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബീഹാറിന്റെ 36-മത് ഗവര്‍ണറായി കോവിന്ദിനെ നിയമിച്ചത് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കമുള്ള പ്രമുഖര്‍ സ്വാഗതം ചെയ്തിരുന്നു. വിദ്യാഭ്യാസ മേഖലയിലും കോവിന്ദിന്റെ സംഭാവനകള്‍ പതിഞ്ഞു. ലഖ്‌നൗവിലെ ഡോ. ബിആര്‍ അംബേദ്കര്‍ സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗമായിരിക്കേണ്ട ഒട്ടേറെ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കാന്‍ അദ്ദേഹത്തിനായി. കല്‍ക്കട്ട ഐഐഎമ്മിലെ പിന്നാക്ക വിഭാഗം പ്രതിനിധിയുമായിരുന്നു. എംപിയുടെ പദ്ധതി പ്രകാരം പിന്നോക്ക മേഖലകളില്‍ അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ വികസനത്തിനായി സ്‌കൂളുകള്‍ നിര്‍മ്മിക്കാനും കോവിന്ദ് മുന്‍കൈയെടുത്തു.

തിരക്കേറിയ അഭിഭാഷക ജീവിതത്തിനിടയിലും പട്ടിക ജാതി പട്ടിക വര്‍ഗക്കാരായ വനിതകള്‍ക്കും നിര്‍ധനര്‍ക്കും സൗജന്യ നിയമ സഹായം നല്‍കാന്‍ ഡല്‍ഹിയില്‍ സൗജന്യ നിയമ സഹായ സൊസൈറ്റി സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുത്തു. 1974 ലായിരുന്നു വിവാഹം. സവിതായാണു കോവിന്ദന്റെ ഭാര്യ. ഇവര്‍ക്കു രണ്ടു കുട്ടികളുണ്ട്. 

ബിജെപിയില്‍ ചേരുംമുമ്പ് 1977 ല്‍ അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്യാനും കോവിന്ദനായി. 2012 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോവിന്ദന്റെ ദളിത് സ്വാധീനം ബിജെപിക്ക് ഏറെ ഗുണം ചെയ്തിരുന്നു. ദളിത് മേഖലകളില്‍ ബിജെപിയുടെ പ്രധാന പ്രചാരണ ആയുധവും കോവിന്ദനായിരുന്നു. മായാവതിയുടെ ദളിത് രാഷ്ട്രീയത്തിനു ബിജെപിയുടെ മറുപടിയും അദ്ദേഹമായിരുന്നു . ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദളിത് വോട്ടുകള്‍ പിടിക്കാനാണു കോവിന്ദനെ ഗവര്‍ണറായിക്കിയതെന്ന് എതിരാളികള്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (34 minutes ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (44 minutes ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (1 hour ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (2 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (2 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (2 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (2 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (2 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (2 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (5 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (6 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (6 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (6 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (7 hours ago)

Malayali Vartha Recommends