ടെക്കിയുടെ മരണത്തിനു പിന്നില്‍ ഭര്‍ത്താവെന്ന് വീട്ടുകാര്‍
യുവ ടെക്കിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാങ്ക് ഓഫ് അമേരിക്കയിലെ ജീവനക്കാരിയായ ജി.പദ്മജയെ ആണ് ഇന്നലെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഐ.ടി ഹബ് ആയ ഗച്ചിബൗളിയിലെ സുദര്ശന് നഗറിലുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
എന്നാല്‍ പദ്മജിയുടെത് കൊലപാതകമാണെന്നും ഇതിനു പിന്നില്‍ ഐ.ടി ഉദ്യോഗസ്ഥനായ ഭര്‍ത്താവ് തന്നെയാണെന്നും അവരുടെ വീട്ടുകാര്‍ ആരോപിച്ചു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് പദ്മജയെ ഉപദ്രവിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു. ടെക് മഹീന്ദ്രയിലെ ജീവനക്കാരനായ ഗിരീഷ് നരസിംഹയുമായി കഴിഞ്ഞ വര്‍ഷമാണ് പദ്മജയുടെ വിവാഹം നടന്നത്. പദ്മജ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും വീട്ടില്‍ തനിച്ചായപ്പോള്‍ അവര്‍ ജീവനൊടുക്കുകയായിരുന്നുവെന്നുമാണ് ഗിരീഷിന്റെ നിലപാട്.
എന്നാല്‍ ഗിരീഷ് മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാക്കി മാറ്റുകയാണെന്ന് പദ്മജയുടെ പിതാവ് നരേഷ്വാര് റാവു പറയുന്നു. ഞായറാഴ്ച വിളിച്ചപ്പോള്‍ വീട്ടിലേക്ക് വരുന്നകാര്യം മകള്‍ പറഞ്ഞിരുന്നു. എന്നാല്‍ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന ഗിരീഷിന്റെ ഫോണ്‍ ആണ് വന്നതെന്നും റാവു പറഞ്ഞു. സംഭവത്തില്‍ ദുരൂഹ മരണത്തിന് കേസെടുത്ത പോലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ഗിരീഷിനെ ചോദ്യം ചെയ്തായും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha