പുതുവൈപ്പ് സമരം;യതീഷ് ചന്ദ്രയുടെ കാര്യം അവതാളത്തില്‍!
എറണാകുളം ഡി.സി.പി യതീഷ് ചന്ദ്രയുടെ പണി തെറിക്കുമെന്ന് ഉറപ്പായി. സി.പി.ഐ പറഞ്ഞിട്ടാണെന്ന് ധരിക്കരുത്. സി.പി.ഐ പുതുവൈപ്പ് സന്ദര്‍ശിച്ച് പോലീസ് ഭരണം ശരിയല്ലെന്നും പിണറായിക്ക് നോക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തങ്ങള്‍ നോക്കാമെന്നു പറയുകയും ചെയ്തിരുന്നു. അപ്പോള്‍ യതീഷ് ചന്ദ്ര തല്‍സ്ഥാനത്ത് തുടരുമെന്ന് ഉറപ്പായിരുന്നു.
അപ്പോഴാണ് യതീഷ് ചന്ദ്രയുടെ കഷ്ടകാലത്തിന് ഡി.ജി.പി.സെന്‍കുമാര്‍ അദ്ദേഹത്തെ അനുകൂലിച്ച് രംഗത്തെത്തിയത്. പ്രധാനമന്ത്രിക്ക് കൊച്ചിയില്‍ തീവ്രവാദ ഭീഷണിയുണ്ടായിരുന്നതായി ഡി.ജി.പി പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് നേരേ സെന്‍കുമാര്‍ തട്ടി കയറുകയായിരുന്നു. യതീഷ് ചന്ദ്ര ജനങ്ങളെ മര്‍ദ്ദിക്കുന്നത് കണ്ടോ എന്നാണ് സെന്‍കുമാര്‍ ചോദിച്ചത്. യഥാര്‍ത്ഥത്തില്‍ ഇത് ജനങ്ങളെല്ലാം കണ്ടതാണ്. ഐ.ഒ.സി വിഷയത്തില്‍ തീവ്രവാദ ബന്ധമുള്ളവര്‍ ഉണ്ടെന്ന ആരോപണം അദ്ദേഹം ആവര്‍ത്തിക്കകയും ചെയ്തു.
നിരവധി സമരങ്ങളിലൂടെ ചോര ചാലുകള്‍ നീന്തി കയറിയവരാണ് കമ്യൂണിസ്റ്റുകാര്‍. അവരുടെ ഭരണകാലത്ത് തന്നെയാണ് സമരക്കാരെ തീവ്രവാദികള്‍ എന്നു വിളിക്കുന്ന സംസ്കാരം ഉരുത്തിരിഞ്ഞിരിക്കുന്നത്.
യതീഷ് ചന്ദ്രക്ക് മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് ഡി.ജി.പി പറയുമ്പോള്‍ പാവപ്പെട്ട മത്സ്യതൊഴിലാളികള്‍ പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു എന്നാണ് അര്‍ത്ഥം. മത്സ്യതൊഴിലാളികള്‍ തീവ്രവാദികളാണെന്നു പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്.
ഏതായാലും ഡിജിപിക്കെതിരെ കാനം രംഗത്തെത്തി. ഡി ജി പി ഇങ്ങനെ പ്രതികരിക്കരുതെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.
യതീഷ് ചന്ദ്രയുടെ നിലപാടിനെ കുറിച്ച് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. മാധ്യമങ്ങള്‍ അദ്ദേഹത്തെ സമീപിച്ചിട്ടില്ല. സമീപിച്ചാലും പ്രതികരണം ഉണ്ടാകുമെന്ന് തോന്നുന്നില്ല.
തീവ്രവാദ ഭീഷണിയെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രിക്ക് തീവ്രവാദ ഭീഷണി ഉണ്ടായിരുന്നെങ്കില്‍ കുമ്മനത്തിന് അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാന്‍ കഴിയുമായിരുന്നില്ല. തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലമല്ല പ്രധാനമന്ത്രിയുടെ കൊച്ചി യാത്രക്കുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha