നഴ്‌സുമാരുടെ സമരം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഹൈക്കോടതി

വേതന വര്‍ധനവുമായി ബന്ധപ്പെട്ടു നഴ്‌സുമാര്‍ നടത്തുന്ന സമരം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നു ഹൈക്കോടതി. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നല്‍കിയ പരാതി മീഡിയേഷന്‍ സെല്ലിന് ഹൈക്കോടതി കൈമാറി. ജൂണ്‍ 26ന് മീഡിയേഷന്‍ സെല്‍ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍നുമായും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനുമായി ചര്‍ച്ച നടത്തും.
കഴിഞ്ഞ ദിവസം മന്ത്രി വി.എസ്. സുനില്‍കുമാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തുകയും, പനി പടരുന്ന സാഹചര്യത്തില്‍ ജൂണ്‍ 27ന് ഐആര്‍സി യോഗം നടക്കുന്നതുവരെ സമരം നിര്‍ത്തിവയ്ക്കണമെന്ന് അ ഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവും, തൃശൂര്‍ ജില്ലാ കമ്മിറ്റിയും സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു
https://www.facebook.com/Malayalivartha

























