കൊച്ചിയില്‍ ഉത്തരേന്ത്യ കാരന്റെ വീട്ടില്‍ റൈഡ് നടത്തിയ പരിശോധന സംഘം ശരിക്കും ഞെട്ടി

കൊച്ചിയില്‍ താമസിക്കുന്ന ഉത്തരേന്ത്യ കാരന്റെ വീട്ടില്‍ നിന്ന് പരിശോധന സംഘം പിടിച്ചെടുത്തത് വിലപിടിപ്പുള്ള വസ്തുക്കള്‍ . വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന ആനക്കൊമ്പും ചന്ദനമുട്ടിയും വീട്ടില്‍ നിന്ന് കണ്ടെത്തി. കടവന്ത്ര നേതാജി ക്രോസ് റോഡ് വൃന്ദാവനില്‍ താമസിക്കുന്ന ഉത്തരേന്ത്യക്കാരനായ മനീഷ് ഗുപ്തയുടെ വീട്ടില്‍ നിന്നാണ് ഇവ കണ്ടെത്തിയത്.
ഇതിനു പുറമെ വിദേശ മദ്യവും കൃഷ്ണമൃഗത്തിന്റെ കൊമ്പും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പും ഫ്‌ലൈയിങ് സ്‌ക്വാഡും വൈല്‍ഡ് ലൈഫ് െ്രെകം കണ്‍ട്രോള്‍ ബ്യൂറോയും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
കണ്ടെത്തിയത് പത്ത് ലക്ഷത്തോളം രൂപ വില വരുന്ന ആനക്കൊമ്പും ചന്ദനമുട്ടിയുമാണെന്ന് അധികൃതര്‍ അറിയിച്ചു. വില്‍പ്പനയ്ക്കായിട്ടാണ് ഇവ സൂക്ഷിച്ചിരുന്നത്. കൊച്ചി കടവന്ത്ര നേതാജി ക്രോസ് റോഡ് വൃന്ദാവനില്‍ താമസിക്കുന്ന ഉത്തരേന്ത്യക്കാരനായ മനീഷ് ഗുപ്ത എന്ന ബോബി ഗുപ്തയുടെ വീട്ടില്‍ നിന്നാണ് ഇവ കണ്ടെത്തിയത്.
അങ്കമാലി സ്വദേശി ജോസിന്‍ഖറെ ഉടമസ്ഥതയിലുണ്ടായിരുന്ന ശശീന്ദ്രന്‍ എന്ന ആനയുടെ കൊമ്പുകളാണിത്. 56 വയസുശള്ള ആനയുടേതാണ് കൊമ്പുകള്‍. 2010ല്‍ ഈ ആന ചെരിഞ്ഞിരുന്നു. അനുമതി ഇല്ലാതെ കൊമ്പ് കൈവശം വച്ചതിനാണ് ഗുുപ്തയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. നാട്ടാനയുടേതായാലം ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി വാങ്ങിയിരിക്കണം. ഇതിന്റെ രേഖകളൊന്നും ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























