കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം;വില്ലേജ് അസ്സിസ്റ്റന്റിന് സസ്‌പെന്‍ഷന്‍

ചെമ്പനോടയില്‍ ഭൂനികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകനായ ജോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്റ് ചെയ്തു. ചെമ്പനോട വില്ലേജ് അസിസ്റ്റന്റ് സിരീഷിനെയാണ് ജില്ലാ കലക്ടര്‍ യു.വി ജോസ് സസ്പന്റെ് ചെയ്തത്. ഭൂനികുതി സ്വീകരിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന കര്‍ഷക കുടുംബത്തിന്റെ പരാതിയിലാണ് സസ്‌പെന്‍ഷന്‍.
വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെട്ടുവെന്നത് തെളിഞ്ഞാല്‍ സസ്‌പെന്റ് ചെയ്യുമെന്ന് നേരത്തെ, സ്ഥലം സന്ദര്‍ശിച്ച കലക്ടര്‍ അറിയിച്ചിരുന്നു. റവന്യൂ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് മരണത്തിനു ഇടവരുത്തിയതെന്നാണ് പ്രഥമിക നിഗമനമെന്നും ഉത്തരവാദികള്‍ക്കതിരെ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. ഇന്നു തന്നെ നികുതി സ്വീകരിക്കാന്‍ നടപടി എടുക്കുമെന്നും കലക്ടര്‍ ഉറപ്പു നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























