തച്ചങ്കരിയുടെ നിയമനത്തില്‍ ഹൈ കോടതിക്ക് അതൃപ്തി

നിരവധി ആരോപണങ്ങള്‍ നേരിടുന്ന ടോമിന്‍ ജെ തച്ചങ്കരിയെ സുപ്രധാന പദവിയില്‍ നിയമിച്ചതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നിരവധി ആരോപണങ്ങള്‍ നേരിടുന്ന ഒരാളെ എന്തിന് സുപ്രധാന പദവിയില്‍ നിയമിച്ചുവെന്ന് കോടതി ചോദിച്ചു. പോലീസ് ആസ്ഥാനത്ത് ഭരണ ചുമതലയുള്ള എഡിജിപിയായി തച്ചങ്കരിയെ നിയമിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് അധ്യക്ഷനായ ബഞ്ചാണ് വിമര്‍ശിച്ചത്. നിരവധി ആരോപണങ്ങള്‍ നേരിടുന്ന ടോമിന്‍ ജെ തച്ചങ്കരിയെ പോലുള്ള ഒരാളെ എന്തിന് സുപ്രധാന പദവിയില്‍ നിയമിച്ചുവെന്നാണ് കോടതിയുടെ ചോദ്യം. തച്ചങ്കരിക്കെതിരായ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാടറിയിക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
സര്‍ക്കാരുമായി പോരാട്ടം നടത്തി ഡിജഡിപി സ്ഥാനത്തേക്ക് തിരിച്ചെത്തിയ സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ തച്ചങ്കരിയെ നിയമിച്ചതെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കോടതി ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യം വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ മറുപടി സത്യവാങ്മൂലം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. തച്ചങ്കരിക്കെതിരേയുള്ള കേസുകളുടെ വിവരങ്ങളും ചോദിച്ചിരുന്നു.
https://www.facebook.com/Malayalivartha

























