കാടിനെ സ്‌നേഹിച്ച്, കാടിനുവേണ്ടി ജീവിച്ച കണ്ണന്‍ചേട്ടന്‍ കാടിന്റെ മാറില്‍ അന്ത്യനിദ്രയിലായി

തേക്കടി പെരിയാര്‍ റിസര്‍വിലെത്തുന്നവര്‍ക്ക് ഇനി കണ്ണന്‍ ചേട്ടന്‍ ഓര്‍മ്മമാത്രമായി. ഇത്രത്തോളം കാടിനെ സ്‌നേഹിച്ചയാള്‍ ആ പച്ചപ്പിന്റെ ഓരോ സ്പന്ദനവും പേറിയയാള്‍, കാടു കാണാന്‍ എത്തുന്ന നാടിന്റെ മക്കള്‍ക്കും കാടിനുമിടയിലെ മധ്യസ്ഥനായവന്‍ ആ കണ്ണന്‍ചേട്ടന്‍ കാടിന്റെ മാറില്‍ അന്ത്യനിദ്രയിലാണ്ടു. കണ്ണന്‍ സനേഹിച്ച കണ്ണനെ സ്‌നേഹിച്ച പെരിയാര്‍ വന്യജീവി സങ്കേതത്തിലെ ശകുന്തളക്കാടിനു സമീപത്തുള്ള ആദിവാസികളുടെ പൊതുശ്മശാനത്തിലാണ് കണ്ണന്റെ സംസ്‌കാരം നടത്തിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്കിടെ വനത്തില്‍വെച്ചുണ്ടായ ഹൃദയാഘാതം മൂലമാണ് ഫോറസ്റ്റ് വാച്ചര്‍ കണ്ണന്‍ മരിച്ചത്. പോസ്റ്റ്്‌മോര്‍ട്ടത്തിനു ശേഷം 11.30 ന് തേക്കടി ചെക്ക്‌പോസ്റ്റിനു സമീപത്തുള്ള കണ്ണന്റെ തറവാടു വീട്ടിലേയ്ക്ക് മൃതദേഹങ്ങളുടെ അകമ്പടിയോടെ എത്തിച്ചു.
പിന്നാലെ വനശ്രീ ഓഡിറ്റോറിയത്തില്‍ എത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനുശേഷം മന്നാക്കുടിയിലെ അദേഹത്തിന്റെ വസതിയിലേയ്ക്ക് കൊണ്ടുപോയി സംസ്‌കരിച്ചു. കാട്ടിലെ മരങ്ങളുടെയും പക്ഷികളുടെയും ശലഭങ്ങളുടെയും മീനുകുടെയുമെല്ലാം ശാ്‌സത്രീയനാമങ്ങള്‍ കണ്ണനു മനപാഠമായിരുന്നു.
വന്യമൃഗങ്ങളുടെ സാന്നിധ്യം അറിയാന്‍ കണ്ണനുണ്ടായിരുന്ന കഴിവും എടുത്തുപറയേണ്ടതായിരുന്നു. ഒട്ടേറെ പുരസ്‌കാരങ്ങളും കണ്ണനെ തേടിയെത്തിയിരുന്നു. കാടിനെ സ്‌നേഹിച്ച്, കാടിനുവേണ്ടി ജീവിച്ച് കാടിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ കണ്ണന്‍ കണ്ണനെ സ്‌നേഹിച്ച എല്ലാരുടെയും മനസില്‍ കണ്ണീരോര്‍മ്മയായി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിര്‍മ്മാണ ജോലികള്‍ക്കായി ബംഗാളില്‍ നിന്ന് എത്തിയ ദേവു സ്വാമിയുടെ കൊച്ചു മകനാണ് കണ്ണന്‍. ജോലിനോക്കിയിരുന്ന പച്ചക്കാട് അദേഹത്തിന് സ്വന്തം വീടു തന്നെയായിരുന്നു. ഏറെ സ്‌നേഹിച്ച് മാറോണച്ച പച്ചക്കാടിന്റെ അടുത്തു തന്നെയാണ് കണ്ണടച്ചതും.. കണ്ണനു കാട് അവസാനമായി ഒരുക്കിയ വരവേല്‍പ്പ് .
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിര്‍മ്മാണ ജോലികള്‍ക്കായി ബംഗാളില്‍ നിന്ന് എത്തിയ ദേവു സ്വാമിയുടെ കൊച്ചു മകനാണ് കണ്ണന്‍. ജോലിനോക്കിയിരുന്ന പച്ചക്കാട് അദേഹത്തിന് സ്വന്തം വീടു തന്നെയായിരുന്നു. ഏറെ സ്‌നേഹിച്ച് മാറോണച്ച പച്ചക്കാടിന്റെ അടുത്തു തന്നെയാണ് കണ്ണടച്ചതും.. കണ്ണനു കാട് അവസാനമായി ഒരുക്കിയ വരവേല്‍പ്പ് .
കണ്ണന്റെ സ്‌നേഹം അറിഞ്ഞിട്ടുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, നാട്ടുകാര്‍ ഉള്‍പ്പെടെ വന്‍ ജനാവലി കണ്ണനു അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha

























