സ്‌കൂള്‍ ബസ് കെഎസ്ആര്‍ടിസിയില്‍ ഇടിച്ച് 12 പേര്‍ക്ക് പരിക്ക്

കോഴിക്കോട് സ്‌കൂള്‍ ബസ്സും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥികളടക്കം 12 പേര്‍ക്ക് പരിക്ക്. വൈകുന്നേരത്തോടെ ഫറോക്ക് മോഡേണ്‍ ബസാറിന് സമീപമാണ് അപകടമുണ്ടായത്
കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഭവന്‍സ് സ്‌കൂളിന്റെ ബസുമായാണ് കൂട്ടിയിടിച്ചത്. അതിത വേഗത്തിലെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിയൂശട ആഘാതത്തില്‍ മതിലില്‍ ഇടിച്ചാണ് നിന്നത്.
പരിക്കേറ്റവരെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ് ചിലരുടെ നില ഗുരുതരമാണെന്നാണ് സൂചനകള്‍.
https://www.facebook.com/Malayalivartha

























