അലങ്കാര മല്‍സ്യ കൃഷിയിലും വിപണനത്തിലും ഏര്‍പ്പെടുത്തിയ നിയന്ത്രണ വിജ്ഞാപനം റദ്ദാക്കണമെന്നു മോദിയോട് പിണറായി

കേന്ദ്ര വിജ്ഞാപനം റദ്ദാക്കണമെന്ന് പിണറായി. അലങ്കാര മല്‍സ്യ കൃഷിയിലും വിപണനത്തിലും അക്വേറിയം നടത്തിപ്പിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുമേല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനം റദ്ദാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച് പ്രധാന മന്ത്രിയുമായി നേരിട്ടു സംസാരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട മന്ത്രാലയത്തിനു കത്തും നല്‍കിയതായി കേരള ഓര്‍ണമെന്റല്‍ ഫിഷ് അസോസിയേഷന്‍ ഭാരവാഹികളെ അദ്ദേഹം അറിയിച്ചു. വിജ്ഞാപനം റദ്ദാക്കുന്നതു വരെ തുടര്‍ നടപടികളുമായി കേരളം മുന്നോട്ടുപോകും.
ഈ വിജ്ഞാപനം നിലവില്‍ വന്നാല്‍ ഒരു ലക്ഷത്തിലേറെ പേരുടെ തൊഴിലും വരുമാനവും നഷ്ടപ്പെടുന്ന സാഹചര്യമാണു നിലനില്‍ക്കുന്നതെന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഷീദ്, കോ ഓര്‍ഡിനേറ്റര്‍ കിരണ്‍ മോഹന്‍, കേരള മല്‍സ്യ തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























