അധികൃതരുടെ അനാസ്ഥയില്‍ പൊലിഞ്ഞ ജോയിയുടെ മരണം സാക്ഷിയാക്കി വില്ലേജ് ഓഫീസര്‍ കരം സ്വീകരിച്ചു, രേഖകള്‍ തിരുത്തിയെന്ന് ആരോപണം

കഴിഞ്ഞ ദിവസം ജീവനൊടുക്കിയ കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ജോയിയുടെ വസ്തുവിന്റെ നികുതി ചെമ്പനോട വില്ലേജ് ഓഫീസില്‍ സ്വീകരിച്ചു. ജോയിയുടെ സഹോദരനും ബന്ധുക്കളും ഓഫീസിലെത്തിയാണ് വസ്തുവിന്റെ നികുതി ഒടുക്കിയത്. ജില്ലാ കളക്ടറുടെ പ്രത്യേക അനുമതി പത്രവുമായാണ് ബന്ധുക്കള്‍ വില്ലേജ് ഓഫീസിലെത്തിയത്.
അതേസമയം, ജോയിയുടെ വസ്തു സംബന്ധിച്ച വസ്തുവിന്റെ രേഖകള്‍ തിരുത്തിയെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഓഫീസില്‍ പ്രതിഷേധിച്ചു. തിരുത്തിയ രേഖകളുടെ പകര്‍പ്പ് കിട്ടണമെന്നും വിശദീകരണം കിട്ടാതെ പോകില്ലെന്നും ബന്ധുക്കള്‍ നിലപാടെടുത്തത് സ്ഥലത്ത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു.
എന്നാല്‍ ജോയിക്ക് കണക്കില്‍ പെടാത്ത വസ്തുക്കള്‍ ഉണ്ടെന്ന് കാട്ടി സുതാര്യ കേരളം പദ്ധതിയില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് രേഖകളില്‍ തിരുത്ത് വരുത്തിയതെന്നാണ് വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ആവശ്യമെങ്കില്‍ രേഖകളുടെ പകര്‍പ്പ് നല്‍കാമെന്നും വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കണമെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
https://www.facebook.com/Malayalivartha

























