കേരളത്തില്‍ വീണ്ടും പനിമരണം പാലക്കാട് ഒരുവയസുകാരന്‍ മരിച്ചു

കേരളത്തില്‍ പനി മരണം തുടരുന്നു. പനി ബാധിച്ച് പാലക്കാട് ആലത്തൂരില്‍ ഒരു വയസുകാരന്‍ മരിച്ചു. ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പനി നിയന്ത്രണമാണെന്ന് അധികൃതര്‍ വ്യക്തമാക്കുമ്പോഴും പനിമരണം തുടരുന്നത് ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്ക ഉണ്ടാക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് പനിമരണങ്ങള്‍ കുറയുന്നില്ല.
കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് എട്ട് പേര്‍ പനി ബാധിച്ച് മരിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 23,190 പേരാണ്. ഇതില്‍ 157 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസവും 25000ല്‍ അധികം പേര്‍ പനിക്ക് ചികിത്സ തേടിയിരുന്നു.
തിരുവനന്തപുത്തും പാലക്കാടുമാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പനി ബാധിച്ചതെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്കുകള്‍ കൂടിയെടുത്താല്‍ സംഖ്യ ഇനിയും ഉയരാനിടയുണ്ട്.
https://www.facebook.com/Malayalivartha

























