പിഎസ്എല്‍വി സി 38 വിക്ഷേപണം വിജയകരം

ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് രണ്ടും വിദേശ ഉപഗ്രഹങ്ങളുമടക്കം 31 ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒ പിഎസ്എല്‍വി സി 38 ഉപയോഗിച്ചു നടത്തിയ വിക്ഷേപണം വിജയകരം. രാവിലെ 9.39ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം.ഭൗമ നിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് ശ്രേണിയിലെ ആറാമത്തേതാണ് ഇന്നു വിക്ഷേപിച്ചത്.
അടുത്തിടെ, പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയത് കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തിന്റെ സഹായത്തോടെയായിരുന്നു. ദുരന്ത നിവാരണം, കാലവസ്ഥാ പ്രവചനം എന്നീ മേഖലകള്‍ക്കും കാര്‍ട്ടോസാറ്റ് രണ്ടിന്റെ വിജയകരമായ വിക്ഷേപണം പ്രയോജനം ചെയ്യും.
712 കിലോഗ്രാം ഭാരം വരുന്ന കാര്‍ട്ടോസാറ്റ് രണ്ടിനെ കൂടാതെ 29 വിദേശ ഉപഗ്രഹങ്ങളും ഒരു നാനോ ഉപഗ്രഹവും പിഎസ്എല്‍വി സി 38 ബഹിരാകാശത്ത് എത്തിക്കുന്നതിലുണ്ട്. യുഎസ്, യുകെ, ഓസ്ട്രിയ, ബെല്‍ജിയം, ചിലെ, ചെക് റിപ്പബ്ലിക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ലാത്‌വിയ, ലിത്വാനിയ, സ്ലോവാക്യ തുടങ്ങി 14 രാജ്യങ്ങളുടെ 29 ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ ഭ്രമണപഥത്തിലെത്തിക്കുക.
248 കിലോയാണു വിദേശരാജ്യങ്ങളില്‍നിന്നുള്ള ഉപഗ്രഹങ്ങളുടെ ആകെ ഭാരം. കാര്‍ട്ടോസാറ്റ്-2 സീരിസ് ഉപഗ്രഹത്തിനുതന്നെ 712 കിലോ ഭാരമുണ്ട്.
https://www.facebook.com/Malayalivartha

























