സ്മാര്‍ട്ട് സിറ്റി പട്ടികയില്‍ തിരുവനന്തപുരം ഒന്നാമത്

സ്മാര്‍ട് സിറ്റി പട്ടികയില്‍ കേരളം ഒന്നാമത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാംഘട്ട സ്മാര്‍ട് സിറ്റി പട്ടികയില്‍ തിരുവനന്തപുരം ഒന്നാമതെത്തി. 30 നഗരങ്ങളുടെ പട്ടികയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്മാര്‍ട് സിറ്റി മിഷന്റെ ഭാഗമായി ആകെ 90 നഗരങ്ങളെയാണു കേന്ദ്രസര്‍ക്കാര്‍ വികസിപ്പിക്കുന്നത്. റായ്പൂരാണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ഒരുക്കുന്നതിനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി കേന്ദ്രം നല്‍കുന്ന 500 കോടിയുള്‍പ്പെടെ 1000 കോടിയുടെ നിക്ഷേപമാണു സ്മാര്‍ട്‌സിറ്റി പദവി ലഭിച്ചതോടെ തിരുവനന്തപുരത്തിനു ലഭിക്കുക. 45 നഗരങ്ങളാണു സ്മാര്‍ട്‌സിറ്റി പദവിക്കുവേണ്ടി മത്സരിച്ചത്.
https://www.facebook.com/Malayalivartha

























