നീറ്റ് ഫലം പുറത്ത് വന്നു;മലയാളിയായ ഡെറിക്ക് ജോസഫിന് ആറാം റാങ്ക്

രാജ്യത്തെ മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയായ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) ഫലം പുറത്തു വിട്ടു. ആറാം റാങ്ക് നേടി ഡെറിക് ജോസഫ് മലയാളികളുടെ അഭിമാനമായി. ആദ്യ 25 റാങ്കില്‍ മൂന്ന് പേര്‍ മലയാളികളാണ്. 18-ാം റാങ്ക് നേടിയ നദാ ഫാത്തിമ, 21-ാം റാങ്ക് നേടിയ മരിയ ബിജി വര്‍ഗീസ് എന്നിവരും കേരളത്തിന്റെ അഭിമാനമായി. അതേസമയം, ആദ്യ പത്ത് റാങ്കില്‍ ഒന്‍പതും ആണ്‍കുട്ടികളാണ് നേടിയത്.
കേരളത്തിലെ 90000 വിദ്യാര്‍ത്ഥികളടക്കം രാജ്യത്താകെ 11 ലക്ഷം പേരാണ് നീറ്റ് പരീക്ഷ എഴുതിയത്. ഫലം വന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ശേഷമാണ് നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ, ഗുജറാത്ത്, മദ്രാസ് ഹൈക്കോടതികള്‍ നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ സി.ബി.എസ്.സിയുടെ ഹര്‍ജിയില്‍ ഹൈക്കോടതികള്‍ ഉത്തരവുകള്‍ റദ്ദാക്കുകയും ഫലം പ്രസിദ്ധീകരിക്കുന്നതിന് അനുമതി നല്‍കുകയുമായിരുന്നു.
https://www.facebook.com/Malayalivartha

























