ക്ഷേത്രത്തില്‍ ദര്‍ശനസമയത്ത് ചെരുപ്പിടാത്തതും പുരുഷന്മാര്‍ മേല്‍വസ്ത്രം ധരിക്കാത്തതും എന്തുകൊണ്ടാണ്

ചെരുപ്പൂരി ക്ഷേത്രത്തിനുളളിലേക്ക് പ്രവേശിക്കുമ്പോള്‍ ഭക്തരുടെ പാദത്തിനുണ്ടാകുന്ന ഗുണങ്ങള്‍ നിരവധിയാണ്. പാദം തറയില്‍ തൊടുമ്പോള്‍ സ്വാഭാവികമായും കാന്തശക്തിയുളള തറയിലേക്കാണ് പതിക്കുന്നത്. അപ്പോള്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഉത്തമം എന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുളള ഭൗമകാന്തികപ്രസരണം ശരീരത്തിലേക്ക് സംക്രമിക്കുന്നു. ഇതുമാത്രമല്ല ഔഷധസസ്യങ്ങളുടെ ഇലകളും പൂക്കളും വീണ ജലം വീഴുന്ന ക്ഷേത്രപരിസരത്തിലേ ഔഷധഗുണമുളള മണ്ണില്‍ ചവിട്ടുമ്പോള്‍ പാദത്തിലെ ത്വക്കിലൂടെ ആ ഔഷധഗുണങ്ങള്‍ ശരീരം ആഗിരണം ചെയ്യുന്നു.
അതുപോലെ തന്നെ മേല്‍വസ്ത്രം ധരിക്കാതിരിക്കുമ്പോഴും ഗുണങ്ങള്‍ ഉണ്ട്. ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ പുരുഷന്മാര്‍ മേല്‍വസ്ത്രം ധരിക്കരുത് എന്ന വിഷയം ഇപ്പോള്‍ വിവാദ വിഷയമായി മാറുകയാണ്. ക്ഷേത്രദര്‍ശനം കൊണ്ട് ഒരു ഭക്തന്‍ ഉദ്ദേശിക്കുന്നത് ഈശ്വരചൈതന്യം തന്നില്‍ സന്നിവേശിപ്പിക്കലാണ്.
ബിംബത്തില്‍ നിന്നും വരുന്ന ചൈതന്യം ഭക്തന്റെ മൂലാധാരം മുതല്‍ ഷഡാധാരങ്ങള്‍ വരെയുള്ള ഓരോ ഭാഗത്തും നിറയാനാണ് മേല്‍വസ്ത്ര ധാരണം ഒഴിവാക്കാന്‍ ആചാര്യന്മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഭഗവല്‍ ചൈതന്യം പുരുഷന്റെ ഹൃദയത്തിലും സ്ത്രീയുടെ മുഖത്തിലുമാണ് ഏല്‌ക്കേണ്ടത്. അതോടൊപ്പം പ്രഭാതസൂര്യന്റെയും അസ്തമയസൂര്യന്റെയും രശ്മികള്‍ ശരീരത്തില്‍ പതിക്കുക വഴി വിറ്റമിന്‍ ഡി ലഭ്യമാകുന്നു.
https://www.facebook.com/Malayalivartha

























