കള്ളനോട്ടടിയില്‍ പിടിയിലായ രാകേഷിന് ബിജെപി സംസ്ഥാന നേതാക്കളുമായുള്ള ബന്ധം അന്വേഷിക്കണം; സിപിഎം

കള്ളനോട്ടടിക്ക് പിടിയിലായ യുവമോര്‍ച്ച നേതാവ് രാകേഷിന്റെ ബിജെപി സംസ്ഥാന നേതാക്കളുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് സിപിഎം. തൃശൂര്‍ ജില്ലാ സെക്രട്ടറിയും മുന്‍ സ്പീക്കറുമായ കെ. രാധാകൃഷ്ണനാണ് നടപടി ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. പാര്‍ട്ടി പരിപാടികള്‍ക്കായി സംഘപരിവാര്‍ നേതൃത്വം വന്‍തോതില്‍ കേരളത്തില്‍ പണം ഒഴുക്കുന്നുണ്ട്. ഇത് എവിടെ നിന്ന് വരുന്നുവെന്ന് അന്വേഷിക്കണമെന്നും നേതാക്കളുടെ പിന്തുണ രാകേഷിന് ലഭിച്ചിരുന്നോ എന്ന് പരിശോധിക്കണമെന്നും കെ. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
അറസ്റ്റിലായതിന് പിന്നാലെ രാകേഷ് ബിജെപി സംസ്ഥാന നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. കെ. സുരേന്ദ്രന്‍, എം.ടി രമേഷ്, എ.എന്‍ രാധാകൃഷ്ണന്‍, വി.വി രാജേഷ് തുടങ്ങിയവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നത്. ഇയാളുടെ ഉന്നത ബന്ധത്തിന്റെ തെളിവാണ് ഈ ചിത്രങ്ങളെന്നാണ് ആരോപണം. കൊടുങ്ങല്ലൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ആര്‍ഭാട ജീവിതം നയിച്ചിരുന്ന ഇയ്യാള്‍ പണം പലിശയ്ക്ക് നല്‍കിയിരുന്നു. പലിശയ്ക്ക് നല്‍കിയിരുന്ന പണം കള്ള നോട്ടുകള്‍ തന്നെയാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. സ്വന്തം ആവശ്യത്തിന് മാത്രമാണോ നോട്ടുകള്‍ അടിച്ചിരുന്നത് അതോ പുറത്തേക്ക് കൊടുത്തിരുന്നോ തുടങ്ങിയ കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























