പകര്‍ച്ചപ്പനി ഇന്ന് പത്ത് പേര്‍ മരിച്ചു; ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് പകര്‍ച്ചപ്പനി ഇന്ന് 10 പേര് മരിച്ചു. പനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പനി പടരുന്ന സാഹചര്യവും പ്രതിരോധ നടപടികളും ചര്‍ച്ച ചെയ്യുന്നതിന് തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സര്‍ക്കാര്‍ ആശുപത്രികളില്‍ വിരമിച്ച ഡോക്ടര്‍മാരുടെ സേവനം കൂടി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇനിമുതല്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷവും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഉറപ്പു വരുത്തും. പനി ബാധിതരെ ചികിത്സിക്കുന്നതിന് പ്രത്യേക കേന്ദ്രം ഒരുക്കാന്‍ സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെടും. മാലിന്യ നിര്‍മ്മാര്‍ജനത്തിന് കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പനി പ്രതിരോധിക്കുന്നതിന് അലോപ്പതിക്ക് പുറമെ ആയുര്‍വേദം, ഹോമിയോ എന്നിവയുടെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്താനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു.
https://www.facebook.com/Malayalivartha

























