മറയൂരില്‍ ജീപ്പില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 100കിലോ ചന്ദനം കടത്തിയ പ്രതി അറസ്റ്റില്‍

ജീപ്പില്‍ രഹസ്യ അറയുണ്ടാക്കി 83 കിലോ ചന്ദനം കടത്തിയ പ്രതി അറസ്റ്റില്‍. പഴയമൂന്നാര്‍ സ്വദേശി മുനിസ്വാമി (25) ആണു മറയൂര്‍ പൊലീസ് ഫ്‌ലയിങ് സ്‌ക്വാഡിന്റെ പിടിയിലായത്. രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
ജീപ്പിന്റെ പ്ലാറ്റ്‌ഫോമിലുണ്ടാക്കിയ രഹസ്യ അറയിലായിരുന്നു ചന്ദനമുട്ടികള്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി നടത്തിയ വാഹനപരിശോധനയിലാണു പ്രതി പിടിയിലായത്. ഓടിപ്പോയവര്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.
https://www.facebook.com/Malayalivartha

























