സര്‍ക്കാരിന്റെ സേവനം അവകാശമാണ്: സേവനാവകാശ നിയമത്തെ കുറിച്ച് ആരും ഒന്നും പറയാത്തതെന്ത്?

റവന്യു വകുപ്പിലെ അഴിമതിക്കാരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ വിജിലന്‍സ് തയാറാക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പാസാക്കിയ സേവനാവകാശ നിയമം എവിടെ പോയെന്ന് വിജിലന്‍സ് എന്തുകൊണ്ടാണ് അന്വേഷിക്കാത്തത്?
അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കുന്നത് എന്തുകൊണ്ടും നല്ലത് തന്നെയാണ്. പട്ടികയില്‍ പേരു വരുമെന്നു കരുതിയെങ്കിലും ഉദ്യോഗസ്ഥര്‍ ജാഗരൂകരാകും.എന്നാല്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ ചില്ലറക്കാരല്ല. അവര്‍ വിജിലന്‍സ് എന്നു കേട്ടാലൊന്നും ഭയപ്പെടില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് റവന്യൂ വകുപ്പില്‍ നിന്നും ലഭിക്കുന്ന ചില സര്‍ട്ടിഫിക്കേറ്റുകള്‍ ഓണ്‍ലൈനാക്കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സര്‍ട്ടിഫിക്കേറ്റുകള്‍ പഴയപടി എഴുത്തു പേന വഴി നല്‍കി തുടങ്ങി. സര്‍ട്ടിഫിക്കേറ്റ് വലതു കൈ കൊണ്ട് കൊടുക്കുമ്പോഴാണ് കിമ്പളം കിട്ടുന്നത്.
സേവനാവകാശ നിയമം പാസാക്കിയത് ഇത്തരം പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനു വേണ്ടിയാണ്. പ്രതിസന്ധികള്‍ പലവിധ മുണ്ട്. അതില്‍ പ്രധാനം പണം കൊടുത്താല്‍ മാത്രം ലഭിക്കുന്ന സര്‍ട്ടിഫിക്കേറ്റുകളാണ്. സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളില്‍ ഇത്തരം പ്രതിഭാസം സാധാരണമാണ്.
സേവനാവകാശ നിയമം നിയമസഭ പാസാക്കിയതാണ്. ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ക്ക് കൃത്യമായ കാലപരിധി നിശ്ചയിച്ചു. കാലപരിധിക്കുള്ളില്‍ സേവനം ലഭിക്കാതിരുന്നാല്‍ പ്രസ്തുത ഉദ്യോഗസ്ഥനെതിരെ സേവനാവകാശ കമ്മീഷനെ സമീപിക്കാം. എന്നാല്‍ കേരളത്തില്‍ സേവാനവകാശ കമ്മീഷനില്ല. കമ്മീഷനില്ലെങ്കില്‍ എവിടെ പരാതി നല്‍കും?
വിവരാവകാശ നിയമം കമ്മീഷന്റെ സംസ്ഥാപനത്തോടെയാണ് ഫലപ്രദമായത്. വിവരാവകാശ കമ്മീഷന്റെ ഉത്തരവ് അനുസരിച്ച് അനുസരിച്ചില്ലെങ്കില്‍ അവര്‍ക്ക് കമ്മീഷന് ഫൈനടിക്കാം. ഫൈന്‍ അടിക്കുമെന്ന് പേടിച്ചാണ് പലപ്പോഴും വിവരാവകാശ നിയമം കൃത്യമായി നടപ്പിലാക്കുന്നത്.
ഉദ്യോഗസ്ഥര്‍ കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍ അവര്‍ക്ക് ഭയം വേണം. ശമ്പളം പോകുമോ എന്നത് മാത്രമാണ് ഭയം.സേവനാവകാശ കമ്മീഷന്‍ നടപ്പിലാക്കാത്തത് ഉമ്മന്‍ ചാണ്ടിയാണ്. പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയുടെ വഴിയേ പോകുമോ എന്ന് കണ്ടറിയണം. നിയമം ഫലപ്രദമായി നടപ്പിലാക്കാത്തത് ഉദ്യോഗസ്ഥരാണ്. സി പി എമ്മിന്റെ സര്‍വീസ് സംഘടനകള്‍ ശക്തമായ കേരളത്തില്‍ അവര്‍ നിയമം നടപ്പിലാക്കുമോ എന്ന് കണ്ടറിയണം.
https://www.facebook.com/Malayalivartha

























