മെട്രോയിലും പോലീസിന്റെ വിളയാട്ടം....

കൊച്ചി മെട്രോയില്‍ ടിക്കറ്റ് എടുത്ത് സ്‌കാന്‍ ചെയ്താലെ അകത്തു കയറാന്‍ പറ്റൂ. അതുപോലെ തന്നെ പുറത്തിറങ്ങണമെങ്കിലും ടിക്കറ്റ് സ്‌കാന്‍ ചെയ്യണം. എന്നാല്‍, ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഇവിടെയും പോലീസുകാരുടെ സൗജന്യ യാത്രയെന്ന് ആക്ഷേപം. വെറും ആക്ഷേപമായി ഇതിനെ തള്ളിക്കളയരുത്. കാരണം, പോലീസുകാര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് കെഎംആര്‍എല്‍ തന്നെയാണ്.
പോലീസ് ഉദ്യോഗസ്ഥന്‍മാരും സുഹൃത്തുക്കളും കുടുംബവുമടക്കം മെട്രോയില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നു എന്നാണ് കെഎംആര്‍എല്‍ ഐജിക്ക് പരാതി നല്‍കിയത്. കേരള പോലീസിന്റെ ഭാഗമായ സ്‌റ്റേറ്റ് ഇന്‍ഡസ് ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിലെ കൊച്ചി മെട്രോ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു പരാതി. എന്നാല്‍ ഐ.ജിയുടെ നിര്‍ദേശ പ്രകാരം പരാതി പരിശോധിച്ച കമ്മീണണര്‍ പി. വിജയന്‍, കൊച്ചി മെട്രോയില്‍ വിവിധ സ്‌റ്റേഷനുകളിലായി സുരക്ഷാ ചുമതലയുള്ള പോലീസുകാരാണ് ഇത്തരത്തില്‍ യാത്ര ചെയ്യുന്നതെന്ന് വ്യക്തമാക്കി.
ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് വ്യക്തമാക്കുകയും മറ്റു യാത്രാ സൗകര്യങ്ങള്‍ ഒരുക്കാത്ത സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് അവര്‍ക്ക് പാസ് അനുവദിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. അതേസമയം പോലീസുകാരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒപ്പം തന്നെ മെട്രോയില്‍ ഡ്യുട്ടിയിലില്ലാത്ത പോലീസുകാരും ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നതായുള്ള പരാതിയെ കുറിച്ച് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.
https://www.facebook.com/Malayalivartha

























