കനത്തമഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് ഉരുള്‍ പൊട്ടലും കൃഷിനാശവും; താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് കാലവര്‍ഷം ഉരുള്‍ പൊട്ടലും കൃഷിനാശവും. മഴ വീണ്ടും ശക്തമായി. നദികളിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് പല ഡാമുകളുടെയും ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്. ഇടുക്കി കാഞ്ചിയാറിലും പാണ്ടിപ്പാറയിലും ഉരുള്‍പൊട്ടി ഒന്നര ഏക്കറിലെ കൃഷി നശിച്ചു.
ഇന്നലെ തുടങ്ങിയ മഴയ്ക്ക് ഒരു ശമനവുമില്ല സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും ശക്തമായ തുടരുകയാണ്. ജലനിരപ്പില്‍ നിന്ന്താഴ്ന്ന പ്രദേശങ്ങള്‍ പലതും ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. എംജി റോഡും കമ്മട്ടിപ്പാടവും അടക്കമുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വയനാട് ചുരത്തിലെ ഒന്‍പതാം വളവില്‍ മണ്ണിടിഞ്ഞ് മൂന്നു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അതിനെ തുടര്‍ന്ന് മന്ത്രി വിഎസ് സുനില്‍കുമാറിന്റെയടക്കം വാഹനങ്ങള്‍ കുരുക്കില്‍പെട്ടിരുന്നു.
കനത്ത മഴയെത്തുടര്‍ന്ന് റോഡിന് കുറുകേ മരം വീണ് ബെയ്!ലി പാലത്തിലൂടെയുളള ഗതാഗതവും ഏതാനും മണിക്കൂര്‍ നേരത്തേക്ക് തടസ്സപ്പെട്ടു. കൊട്ടാരക്കര ഏനാത്ത് പാലത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു. ഇടുക്കിയിലും മഴ തകര്‍ത്ത് പെയ്യുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലങ്കര, പാംബ്ല, കല്ലാര്‍കുട്ടി അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. കുളമാവിനു സമീപം ഓട്ടോറിക്ഷക്കു മുകളിലേക്ക് മരം വീണ് ഒരാള്‍ക്ക് പരുക്കേറ്റു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടര അടിയോളം കൂടി.
ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് പത്തനംതിട്ടയിലെ മണിയാര്‍ അണക്കെട്ടിലെ മൂന്ന് ഷട്ടറുകളും ഉയര്‍ത്തി .കോട്ടയം കാഞ്ഞിരപ്പള്ളി ചിറക്കടവില്‍ സ്‌കൂള്‍ ബസിന്റെ മുകളിലേക്ക് മരങ്ങള്‍ കടം പുഴകി വീണു. ബസ്സിലുണ്ടായിരുന്ന ഇരുപതോളം കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. താഴത്തങ്ങാടി അറുപുഴയില്‍ മരം വീണ് വീടും 3 വാഹനങ്ങളും തകര്‍ന്നു. രണ്ട് ദിവസം കൂടി മഴ തുടരും.
ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്ര മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha
























