നടിയ്‌ക്കെതിരെയുള്ള ആക്രമണം;ഗവണ്‍മെന്റ് ഇരയ്‌ക്കൊപ്പം:കോടിയേരി ബാലകൃഷ്ണന്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയ്‌ക്കൊപ്പമാണ് സര്‍ക്കാര്‍ നില്‍ക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതുപോലുള്ള കാര്യങ്ങളില്‍ ശരിയായ നിലപാട് അത് തന്നെയാണെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കേസിന്റെ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോവുന്നത്. ആക്രമണത്തിനിരയായ നടിയെ വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ആരും നടത്തരുത്. പ്രസ്താവനകള്‍ നടത്തുമ്പോള്‍ എല്ലാവരും സംയമനം പാലിക്കണമെന്നും കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha
























