ജൂൺ 30 ന് ദിവ്യ ശബരിക്ക് സ്വന്തമാകും

കെഎസ് ശബരീനാഥൻ എംഎൽഎയും തിരുവനന്തപുരം സബ്കലക്ടർ ഡോ. ദിവ്യ എസ് അയ്യരും തമ്മിലുള്ള വിവാഹം ജൂൺ 30ന്. തക്കല കുമാരസ്വാമി ക്ഷേത്രത്തിലാണു വിവാഹ ചടങ്ങുകൾ നടക്കുക. രാവിലെ 9.30നും 10.15നും മധ്യേയുള്ള മുഹൂര്‍ത്തത്തിൽ കെഎസ് ശബരീനാഥൻ ഡോ. ദിവ്യ എസ് അയ്യരുടെ കഴുത്തിൽ താലി ചാർത്തും.
വിവാഹ ശേഷം രണ്ട് ദിവസം നീണ്ടു നിൽക്കുന്ന വിവാഹ സൽക്കാരമാണ് ഒരുക്കിയിട്ടുള്ളത്. വിവാഹത്തിന് ശേഷം അരുവിക്കര നിയോജക മണ്ഡലത്തിൽ വിവാഹ സൽക്കാരം നടക്കും. വിവാഹ ദിവസം വൈകുന്നേരം നാല് മുതൽ നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്‍ററിലും ജൂലൈ രണ്ടിനു വൈകിട്ട് നാലുമുതൽ ആര്യനാട് വി.കെ. ഓഡിറ്റോറിയത്തിലുമാണ് വിവാഹ സൽക്കാരമെന്ന് ബന്ധുക്കൾ അറിയിച്ചു.
https://www.facebook.com/Malayalivartha
























