നടന്‍ ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിച്ച ഫോണ്‍ ഒളിപ്പിച്ച കഥകള്‍ ഇങ്ങനെ

യുവനടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനി നടന്‍ ദിലീപിനെ ബ്ലാക്ക് മൈല്‍ ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചത് പാചകപ്പുരയിലെ ചാക്കുകെട്ടുകളിലെന്ന് വിവരം. ഇതിന് സഹായിച്ചത് സഹതടവുകാരന്‍ സനലാണ്. ഓരോ തവണയും ഉപയോഗത്തിന് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കുകയായിരുന്നു. സി.സി.ടി.വിയുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ടോയ്‌ലറ്റിന്റെ തറയില്‍ കിടന്നു കൊണ്ടാണ് ഫോണ്‍ വിളിച്ചതെന്നും സുനി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
വഞ്ചനാക്കേസില്‍ മരട് കോടതിയില്‍ ഹാജരാക്കിയ തിരുവനന്തപുരം സ്വദേശിയായ നിയമവിദ്യാര്‍ത്ഥിയുടെ ഷൂവിനുള്ളില്‍ വച്ചാണ് വിഷ്ണു നല്‍കിയ മൊബൈല്‍ ഫോണ്‍ സുനിക്ക് ജയിലിലെത്തിച്ചത്. വിളികള്‍ക്ക് ശേഷം ഫോണ്‍ ജയിലിന് പുറത്തു കടത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ വിഷ്ണുവില്‍ നിന്ന് ഡോക്കോമോ സിം കാര്‍ഡുള്ള ഈ ഫോണ്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍, സുനി ബ്‌ളാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നെന്ന ദിലീപിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങിയതോടെ ഇയാളെ പ്രത്യേക സെല്ലിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം, പള്‍സര്‍ സുനി ജയിലില്‍ വച്ച് നിയമ വിദ്യാര്‍ത്ഥിയെ കൊണ്ട് കത്തെഴുതിച്ചത് ജാമ്യ വാഗ്ദാനം നല്‍കിയാണെന്നും വിവരവുണ്ട്. ഇത്തരത്തില്‍ ഒരു കത്ത് തനിക്ക് എഴുതി നല്‍കിയാല്‍ പുറത്തുള്ള തന്റെ ആള്‍ക്കാര്‍ ജാമ്യമെടുക്കാന്‍ സഹായിക്കുമെന്നും സുനി ഇയാളെ വിശ്വാസിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha
























