നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എന്തുകൊണ്ട് ദിലീപിന് പങ്കില്ല; വൈറലായി ഫെയ്സ്ബുക്ക് പോസ്റ്റ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആരോപണത്തിന്റെ മുള്‍മുന ദിലീപിലേയ്ക്ക് തിരിയുമ്പോള്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ എന്തുകൊണ്ട് ദിലീപിനെ പങ്കില്ലെന്ന് സ്ഥാപിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ലോജിക്കല്‍ തിങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ ഷൈന്‍ ജി എന്നയാളെഴുതിയ പോസ്റ്റാണ് വൈറലാകുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ അഞ്ച് സാധ്യതകളാണ് ഷൈന്‍ ജി. വിലയിരുത്തുന്നത്. ലോജിക്കല്‍ തിങ്കിങ്ങ് പ്രകാരമുള്ള അവലോകനം മാത്രമാണ് തന്റെ പോസ്റ്റ്. നിയമപരമായ യാതൊരു പിന്‍ബലവും ഇതിനില്ലെന്നും ഷൈന്‍ കൂട്ടിച്ചേര്‍ക്കുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ അഞ്ച് സാധ്യതകള്‍ ഇങ്ങനെ...
1 യുവനടിയെ ആക്രമിക്കാന്‍ നടന്‍ വന്‍തുക വാഗ്ദാനം നല്‍കി ക്വട്ടേഷന്‍ കൊടുത്തു.
ഇതാണ് സത്യമെങ്കില്‍ കരാര്‍ പ്രകാരമുള്ള തുക കൊടുത്ത് സേഫ് ആയി നില്‍ക്കാനല്ലെ നടന്‍ ശ്രമിക്കുക. പറഞ്ഞ തുക കൊടുക്കാതെ അപകടത്തില്‍ പെടാന്‍ മാത്രം മണ്ടനോ, കൊടുക്കാന്‍ പണമില്ലാത്തവനോ അല്ല ഈ ജനപ്രിയന്‍. ഇനി ജയിലില്‍ ആയ സ്ഥിതിക്ക് പണം കൊടുക്കാന്‍ പറ്റിയില്ലെങ്കില്‍ തന്നെ അക്കാര്യത്തില്‍ ക്വട്ടേഷന്‍ നല്‍കിയ ആള്‍ക്കുള്ള തടസങ്ങള്‍ അറിയാത്തയാളാണോ ക്രിമിനലായ ആ പ്രതി? നടന്‍ പ്രതിയായാല്‍ ആ പണം എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നറിയാവുന്ന അയാള്‍ ജയിലധികൃതര്‍ വായിക്കുമെന്നറിഞ്ഞിട്ടും ഇത്തരമൊരു കത്ത് അയക്കുമോ? നടന് പങ്കുണ്ടെങ്കില്‍ ജയിലില്‍ നിന്നുള്ള ഈ അപകടസൂചന അറിഞ്ഞയുടന്‍ പ്രതിയുമായി ബന്ധപ്പെട്ട് അനുനയിപ്പിക്കുകയല്ലെ ചെയ്യുക? ഇപ്പോള്‍ ചെയ്യുന്ന പോലെ പ്രകോപിപ്പിക്കുമോ? അരി ഭക്ഷണം കഴിക്കുന്ന ആര്‍ക്കും മനസിലാവുന്ന കാര്യമല്ലെ ഇത്?
2 മറ്റു പ്രമുഖര്‍ നടനെ കുടുക്കാന്‍ ചെയ്യിപ്പിച്ച ക്രൂര കൃത്യം!
ഈ സൂചിപ്പിക്കപ്പെട്ടവരെല്ലാം അത്രക്കും ക്രൂര മനസുള്ളവരല്ല, വിശ്വസിക്കാന്‍ കൊള്ളാത്ത പാരമ്പര്യമുള്ള പ്രതിയെ ഇക്കാര്യത്തിന് ഉപയോഗിക്കാന്‍ മാത്രം വിഡ്ഢികളുമല്ല. ആരോപണ വിധേയനായ നടനും ഇത് വിശ്വസിക്കുന്നില്ല. മറ്റു പ്രമുഖര്‍ തയ്യാറാക്കിയ പദ്ധതിയായിരുന്നെങ്കില്‍ തിരക്കഥയനുസരിച്ച് ആദ്യം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്നെ പ്രതി ആരോപണ വിധേയനായ നടന്റെ പേര് വിളിച്ചു പറയുമായിരുന്നു.
3 ഇത്തരമൊരു അക്രമമേ നടന്നിട്ടില്ല! ഒരു തരത്തിലും തോല്‍പ്പിക്കാന്‍ കഴിയാത്ത വിരോധമുള്ള ഒരാളെ തോല്‍പ്പിക്കാന്‍ ഒരു ക്രിമിനലുമായി ചേര്‍ന്നു നടത്തിയ നാടകം. ഈ നടി അതിനും മാത്രം വലിയയല്ല. മാനിയായ ഒരു സ്ത്രീയും തന്നെ മാനം ഹനിക്കുന്ന ഇത്തരമൊരു മൊഴി നല്‍കില്ല. കാറില്‍ നിന്നു ലഭിച്ച തെളിവുകളും ഈ സാദ്ധ്യത തള്ളി കളയുന്നു.
4 നടന്റെ മറ്റു ശത്രുക്കള്‍ നടനു വേണ്ടിയെന്ന് വിശ്വസിപ്പിച്ച് നടന്റെ അറിവോ സമ്മതമോ കൂടാതെ കൃത്യം ചെയ്യിപ്പിക്കുക. എന്നിട്ട് പണം കൊടുക്കാതെയും സഹായമെത്തിക്കാതെയും പ്രകോപിപ്പിക്കുക. പ്രതിയുടെ കത്ത് ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ ഇത്തരമൊരു സൂചന നല്‍കുന്നുണ്ട് ഒരു സാധ്യതയാണത്. അങ്ങനെയാണെങ്കില്‍ പ്രതി ആ സത്യം പെട്ടെന്നു പറയില്ല. കിട്ടിയ അഡ്വാന്‍സും ഇനി ഭീഷണിപ്പെടുത്തി വാങ്ങാനുള്ള തുകയും അയാള്‍ വേണ്ടെന്നു വക്കില്ല. ഇനി പ്രതി അത് വെളിപ്പെടുത്തിയാല്‍ ആ ചതിയന്‍മാര്‍ നടനെ അക്കാര്യവുമായി ബന്ധപ്പെടുത്തുകയും ചെയ്യും. നടന്റെ പരിചയത്തിലുള്ളവരാണെങ്കില്‍ നടന്റെ നിരപരാധിത്വം ജനം ആദ്യം വിശ്വസിക്കുകയില്ല എന്ന അപകടമുണ്ട്. പക്ഷെ വൈകാതെ സത്യം പുറത്തു വരും.
5 അന്തംവിട്ട ക്രൂരനായ പ്രതി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ദുര്‍ബലയായ ഒരു താരത്തോട് ചെയ്ത ക്രൂരത. പ്രതീക്ഷിച്ചതിനു വിരുദ്ധമായി അവര്‍ പരാതിപെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തപ്പോള്‍ രക്ഷപെടാന്‍ പിറകില്‍ ക്വട്ടേഷന്‍ ഉണ്ടെന്ന് പറയുക. പ്രമുഖ നടന്റെ പേരില്‍ സംശയമുണ്ടെന്ന് അറിഞ്ഞപ്പോള്‍ ബുദ്ധിമാനായ ഒരു സഹതടവുകാരന്റെ (,നിയമ വിദ്യാര്‍ത്ഥി? അല്ലെങ്കില്‍ ഒരു പത്രക്കാരന്‍ (കാരണം കത്തിലെ വിദഗ്ദ അവതരണ രീതി) സഹായത്തോടെ നടത്തിയ ഒരു ബ്ലാക്ക് മെയിലിങ്ങ് തന്ത്രം.
ഇതാണ് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള കാര്യം. ആയിരം നിരപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന് വ്യവസ്ഥയുള്ള ഈ നാട്ടില്‍ ഒരു തെളിവു പോലുമില്ലാതെ ഒരാള്‍ ക്രൂശിക്കപ്പെടുമ്പോള്‍ നമുക്ക് അയാള്‍ക്കു വേണ്ടി ഒരുമിക്കാം.
https://www.facebook.com/Malayalivartha
























