മാധ്യമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് ദിലീപ്; ആലുവ പൊലീസ് ക്ലബ്ബിൽ ദിലീപിനെ ചോദ്യം ചെയ്യുന്നു

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലും തന്നെ ബ്ലാക്‌മെയില്‍ ചെയ്തതായ പരാതിയിലും വ്യക്തത വരുത്താന്‍ നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷയും ആലുവ പൊലീസ് ക്ലബ്ബിലെത്തി. എറണാകുളത്ത് നടക്കുന്ന അമ്മ യോഗത്തിന് മുമ്പാണ് ദിലീപ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. ആലുവ പൊലീസ് ക്ലബ്ബിലാണ് ഇരുവരെയും ചോദ്യം ചെയുന്നത്. എ.ഡി. ജി. പി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.
നിലവില്‍ പള്‍സര്‍ ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്തിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതിനെ പറ്റിയുള്ള ചോദ്യങ്ങളായിരിക്കും അന്വേഷണ സംഘം ചോദിക്കുന്നതെന്നും സൂചനയുണ്ട്. ഈ ചോദ്യം ചെയ്യലിനെ കേന്ദ്രികരിച്ചായിരിക്കും മുന്നോട്ടുള്ള ഈ കേസിന്റെ ഭാവി.
എന്നാല്‍ ആലുവ ക്ലബ്ബിലെത്തിയ ദിലീപ് മാധ്യമങ്ങളോട് തട്ടിക്കയറുകയാണ് ചെയ്തത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തന്നെ പ്രതിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി നടന്‍ ദിലീപ് ആരോപിച്ചു. താന്‍ ആരുടെയും മാധ്യമ വിചാരണയ്ക്ക് നിന്നു തരില്ല. തനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം പൊലീസിനെയും കോടതിയേയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ കൊടുത്ത പരാതിയുടെ വിശദാംശങ്ങള്‍ തിരക്കാനാണ് പൊലീസ് വിളിപ്പിച്ചരിക്കുന്നതെന്നും കാര്യങ്ങള്‍ വളച്ചൊടിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു. മൊഴിയെടുക്കുന്നതിനായി ആലുവ പൊലീസ് ക്ലബ്ബിലേക്കുള്ള യാത്രക്കിടെ മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തതായി കാട്ടി ദിലീപ് നല്‍കിയ പരാതിയില്‍ മാത്രമല്ല നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കാര്യവും മൊഴിയെടുക്കല്‍ സമയത്ത് പരിഗണിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷായെയുംആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
https://www.facebook.com/Malayalivartha
























