ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ ഒന്നാം സാക്ഷി കൂറുമാറി; പ്രതികളെ ഓര്‍മ്മയില്ലെന്ന് സുരേഷ്

ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ ഒന്നാം സാക്ഷി സുരേഷ് കൂറുമാറി. കേസിലെ പ്രതികളെ ഓര്‍മ്മയില്ലെന്ന് സുരേഷ് കോടതിയില്‍ മൊഴി നല്‍കി. ഉദയകുമാറിനൊപ്പം കസ്റ്റഡിയിലെടുത്തിരുന്ന ആളായിരുന്നു സുരേഷ്. അതേസമയം പോലീസിന്റെ കസ്റ്റഡി മര്‍ദ്ദനത്തിലാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടതെന്ന് മാപ്പുസാക്ഷിയായ മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ മൊഴി നല്‍കിയിട്ടുണ്ട്. സിബിഐ പ്രത്യേക കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.
കേസില്‍ അഞ്ചാം സാക്ഷിയായിരുന്ന തങ്കമണിയുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം തങ്കമണിയെ വിസ്തരിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ അന്ന് തന്നോട് രേഖകളില്‍ കൃത്രിമം കാണിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാന സാക്ഷിയായ സുരേഷിനെ വിസ്തരിച്ചത്. എന്നാല്‍ കൂറുമാറിയ സുരേഷ് പ്രതികളെ തനിക്ക് ഓര്‍മ്മയില്ലെന്ന് മൊഴി നല്കി.
നിര്‍ണായകമായ സംഭവങ്ങളാണ് കേസിന്റെ വിചാരണക്കിടെ നടക്കുന്നത്. കേസിന്റെ വിചാരണ പൂര്‍ത്തിയായതിന് ശേഷം മാത്രമേ തുടര്‍ നടപടികള്‍ എന്താകുമെന്ന് വ്യക്തമാകുകയുളളൂ.
https://www.facebook.com/Malayalivartha
























