പിതാവ് വിദേശമദ്യവുമായി പിടിയിലായത് കണ്ടുനിന്ന മകള്‍ മനം നൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു

രണ്ടര ലിറ്റര്‍ വിദേശമദ്യവുമായി ഗൃഹനാഥന്‍ പിടിയിലായി. ഡ്രൈയ് ഡേ ആയിരുന്നിട്ടും മദ്ധ്യം കച്ചവടത്തിനായി സൂക്ഷിച്ചതിനാണ് മാറനല്ലൂര്‍ കണ്ടല തണ്ണിപ്പാറ മേലെ പുത്തന്‍വീട്ടില്‍ ബി. ഹരീന്ദ്രന്‍ (49)കാട്ടാക്കട എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കാട്ടാക്കട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നാസറുദീന്റെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചക്കാണ് മദ്യവുമായി ഹരീന്ദ്രനെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്.
അച്ഛനെ പോലീസ് പിടിച്ചുകൊണ്ടു പോകുന്നത് കണ്ട മകള്‍ മനംനൊന്തു വീട്ടുമുറ്റത്തെ കിണറ്റില്‍ എടുത്തുചാടി ആത്മഹത്യാ ശ്രമം നടത്തി. എക്‌സൈസുകാര്‍ പ്രതിയുമായി പോയതിനു തൊട്ടുപിന്നാലെയായിരുന്നു മകളുടെ ആത്മഹത്യാശ്രമം. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. എന്നാല്‍ അവര്‍ ഏതു മുന്‍പുതന്നെ ഒരാള്‍പൊക്കം വെള്ളമുണ്ടായിരുന്ന കിണറ്റില്‍ മുങ്ങിയും പൊങ്ങിയും കിടന്ന പെണ്‍കുട്ടിയെ സ്ഥലവാസികള്‍ കയര്‍ എറിഞ്ഞുകൊടുത്ത് കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്‌സ് എത്തുംമുമ്പ് തന്നെ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി. ഇതിനിടെ ഹരീന്ദ്രന്‍ മദ്യ കച്ചവടക്കാരനല്ലെന്നും സുഹൃത്തുക്കള്‍ക്കുവേണ്ടി വാങ്ങി വച്ചിരുന്ന വിദേശ മദ്യമാണ് എക്‌സൈസുകാര്‍ കണ്ടെടുത്തതെന്നും നാട്ടുകാര്‍ നാട്ടുകാര്‍ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി കാട്ടാക്കട എക്‌സൈസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























