കോടികളുടെ ഭൂമിയിടപാടില്‍ ഞെട്ടി ഉദ്യോഗസ്ഥരും : ദിലീപും കാവ്യയും മഞ്ജുവും പീഡിപ്പിക്കപ്പെട്ട നടിയും ചേര്‍ന്ന് ആലുവയില്‍ 'കൂട്ടുക്യഷി'; വാങ്ങികൂട്ടിയത് കോടികള്‍ വിലയുള്ള ഭൂമികള്‍

സിനിമയിലെ നായകന്‍ ജീവതത്തില്‍ പല നായികമാരുടെയും വില്ലനായി. ഇനി എന്ത്. കേസോ അതോ അറസ്‌റ്റോ സിനിമ പോലെ തന്നെ കേസും അത്യന്തം ട്വിസ്റ്റിലേക്ക്. കോടികള്‍ വെട്ടിപ്പിടിക്കാനുള്ള തത്രപ്പാടില്‍ താരം സ്വയം വാരിക്കുഴി ഒരുക്കി. നടി ആക്രമിക്കപ്പെടാനുള്ള കാരണം തേടിയെത്തിയ പോലീസ് ഭൂമിയിടപാടില്‍ ഞെട്ടിത്തരിച്ചു. നടി കാറില്‍ പീഡിപ്പിക്കപ്പെട്ടതിന് പിന്നില്‍ വസ്തു തര്‍ക്കം തന്നെയെന്ന നിഗമനത്തില്‍ അന്വേഷണസംഘം. അതും 50 കോടിയോളം വരുന്ന സ്വത്ത്. ദിലീപിന്റെ രണ്ടാം ഭാര്യ കാവ്യ മാധവന് നടിയോട് തോന്നിയ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന സൂചനയും പോലീസ് നല്‍കുന്നുണ്ട്.
ഇതോടെ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരും നിലവിലെ ഭാര്യ കാവ്യാമാധവനും ആക്രമിക്കപ്പെട്ട നടിയും ചേര്‍ന്ന് നടത്തിയ വസ്തു ഇടപാടുകളെക്കുറിച്ചാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ വസ്തു ഇടപാടുകളെക്കുറിച്ച് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരോട് തുറന്നുപറഞ്ഞെങ്കിലും പൂര്‍ണവിശ്വാസത്തില്‍ അവര്‍ എടുത്തിട്ടില്ല.
ചെങ്ങമനാട് വില്ലേജിലെ ചുങ്കത്തെ രണ്ടേക്കറോളം വരുന്ന സ്ഥലവും എടത്തല പഞ്ചായത്തില്‍ പാര്‍പ്പിട സമുച്ചയത്തിനുവേണ്ടി വാങ്ങിയ ഏക്കര്‍ കണക്കിന് ഭൂമിയിലും ആക്രമണത്തിന് ഇരയായ നടിക്ക് പങ്കാളിത്തം ഉണ്ടെന്നാണ് പോലീസിനു കിട്ടിയ വിവരം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പില്‍ നിന്ന് പോലീസ് രേഖകള്‍ ശേഖരിച്ചുവരികയാണ്. ആദ്യ ഭാര്യയുമായി അകല്‍ച്ച തുടങ്ങിയതോടെയാണ് ദിലീപിന് ആക്രമിക്കപ്പെട്ട നടിയുമായുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതിന് പ്രധാന കാരണം വസ്തുവുമായി ബന്ധപ്പെട്ട അവകാശം ഒഴിയുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണെന്ന് പറയപ്പെടുന്നു. ഭൂമിഇടപാടുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷിച്ച് തെളിവുകള്‍ കണ്ടെത്താന്‍ തീരുമാനിച്ചിരിക്കുകയാണ് അന്വേഷണ സഘം.
പുതുതായ ചില ശാസ്ത്രീയ തെളിവുകളും വസ്തു സംബന്ധമായ രേഖകളും കൂടി ലഭിച്ച സാഹചര്യത്തിലാണ് ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഏല്‍പ്പിച്ചെന്ന് പള്‍സര്‍ സുനി പോലീസിനോട് പറഞ്ഞ കാക്കനാട്ടെ ലക്ഷ്യ എന്ന സ്ഥാപനത്തില്‍ നിന്ന് സിസി ടിവി ഫുട്ടേജുകള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇതിന് പുറമേ കാവ്യാ മാധവന്റെ വെണ്ണലയിലെ വീട്ടിലും പോലീസ് റെയ്്ഡ് നടത്തിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതകള്‍ കണ്ടെത്താനാണ് കാവ്യയുടെ അമ്മ ശ്യാമളാ മാധവനെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്. കേസില്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചനയാണ് ഡിജിപി ലോ്ക്‌നാഥ് ബഹ്‌റ രാവിലെ നല്‍കിയത്. പ്രതികള്‍ക്കെതിരെ എല്ലാ തെളിവുകളും ശേഖരിച്ച ശേഷമായിരിക്കും അറസ്റ്റ്.
https://www.facebook.com/Malayalivartha

























